നടി സാമന്തയും സംവിധായകനും നിർമാതാവുമായ രാജ് നിദിമൊരുവും അടുത്തിടെ വിവാഹിതരായി. ഇതോടെ ഇരുവരുടേയും ആസ്തിയും വാർത്തകളിൽ നിറയുകയാണ്. വിവിധ റിപ്പോർട്ടുകൾ പ്രകാരം ഏകദേശം 190 കോടി രൂപയോളമാണ് ദമ്പതികളുടെ ആകെ ആസ്തി.
തമിഴ്, തെലുങ്ക് സിനിമകളിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാണ് സാമന്ത. 2025ലെ കണക്ക് പ്രകാരം സാമന്തയുടെ സമ്പത്ത് ഏകദേശം 100 കോടി മുതൽ 110 കോടി രൂപ വരെയാണ്. ദി ഫാമിലി മാൻ, ഫർസി, സ്ത്രീ, ഗോ ഗോവ ഗോൺ, സിറ്റാഡൽ: ഹണി ബണ്ണി എന്നിവയുൾപ്പെടെയുള്ള പ്രൊജക്റ്റുകളിലൂടെയാണ് രാജ് പ്രശസ്തനായത്. തിരുപ്പതി സ്വദേശിയായ രാജ് അമേരിക്കയിൽ സോഫ്റ്റ് വെയർ എഞ്ചിനീയറായാണ് തന്റെ കരിയർ തുടങ്ങുന്നത്. പിന്നീട് സിനിമയിലേക്ക് പൂർണമായും മാറുകയായിരുന്നു. മണി കൺട്രോൾ റിപ്പോർട്ട് പ്രകാരം, അദ്ദേഹത്തിന്റെ മൊത്തം ആസ്തി ഏകദേശം 80 കോടി രൂപയാണ്. ഈ കണക്കുകൾ വെച്ച് നോക്കുമ്പോൾ ഏതാണ് 190 കോടി രൂപയോളമാണ് ദമ്പതികളുടെ സംയോജിത ആസ്തി.

| Following their wedding, actor Samantha’s (₹100-110 Cr) and filmmaker Raj Nidimoru’s (₹80 Cr) combined net worth is estimated to be around ₹190 Crore, as per various reports. |
