തമിഴ്നാട്ടിലെ ഉത്പാദന സാന്നിധ്യം വൻതോതിൽ വികസിപ്പിക്കാൻ വിയറ്റ്നാമീസ് ഇലക്ട്രിക് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാരുമായി പുതിയ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. തൂത്തുക്കുടിയിലെ സിപ്കോട്ട് ഇൻഡസ്ട്രിയൽ പാർക്കിൽ കമ്പനിയുടെ നിലവിലുള്ള സൗകര്യത്തോട് ചേർന്ന് ഏകദേശം 200 ഹെക്ടർ അധിക ഭൂമി കരാർ പ്രകാരം ഗവൺമെന്റ് അനുവദിക്കും. ഇന്ത്യയിലെള്ള വിൻഫാസ്റ്റിന്റെ 2 ബില്യൺ ഡോളർ നിക്ഷ്പത്തിന്റെ രണ്ടാം ഘട്ടമാണ് ഈ വിപുലീകരണം. ഇലക്ട്രിക് ബസുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി സമർപിത ഉത്പാദന ലൈനുകൾ സ്ഥാപിക്കുന്നതിനായി കമ്പനി 500 മില്യൺ യുഎസ് ഡോളർ നിക്ഷേപിക്കും. ഈ വാഹന വിഭാഗങ്ങളുടെ നിർമാണം, അസംബ്ലി, പരിശോധന, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവ പുതിയ സൗകര്യങ്ങളിൽ ഉൾപ്പെടും.

കരാർ പ്രകാരം, ആവശ്യമായ പെർമിറ്റുകൾ നേടുന്നതിലും വൈദ്യുതി, വെള്ളം, റോഡ് പ്രവേശനം, ഡ്രെയിനേജ്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യ കണക്ഷനുകൾ സ്ഥാപിക്കുന്നതിലും തമിഴ്നാട് സർക്കാർ പിന്തുണ നൽകും. സാമ്പത്തിക സഹായ നടപടികൾ, നിയമപരമായ ഇളവുകൾ എന്നിവയും സംസ്ഥാനം നൽകും. 160 ഹെക്ടർ വിസ്തൃതിയുള്ള തൂത്തുക്കുടിയിലെ വിൻഫാസ്റ്റിന്റെ നിലവിലെ പ്ലാന്റിൽ 50000 ഇലക്ട്രിക് വാഹനങ്ങൾ നിർമിക്കാൻ ശേഷിയുണ്ട്. ഇത് 150,000 യൂണിറ്റായി വികസിപ്പിക്കുകയാണ് ലക്ഷ്യം.
Vietnamese EV maker VinFast signs a new MoU with the Tamil Nadu government to secure an additional 200 hectares in Thoothukudi for its $2 billion investment, focusing on dedicated lines for e-buses and e-scooters.
