അടുത്തിടെ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ഐസിസി വനിതാ ലോകകപ്പ് കിരീടം നേടി ചരിത്രം സൃഷ്ടിച്ചിരുന്നു. ഇതോടെ ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വനിതാ ക്രിക്കറ്റ് താരങ്ങളും വാർത്തകളിൽ നിറയുകയാണ്. 40–45 കോടി രൂപ ആസ്തിയോടെ മിതാലി രാജാണ് (Mithali Raj) ഇന്ത്യയിലെ ഏറ്റവും ധനികയായ വനിതാ ക്രിക്കറ്റ് താരം. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ബ്രാൻഡ് എൻഡോർസ്മെന്റുകൾ, കമന്ററി, മെന്റർഷിപ്പ് റോളുകൾ, ക്രിക്കറ്റുമായി ബന്ധപ്പെട്ട പ്രോജക്ടുകൾ എന്നിവയിലൂടെ മിതാലി ശ്രദ്ധാകേന്ദ്രമായി തുടരുകയാണ്.

ഐതിഹാസിക കരിയർ കാലത്തെ ബിസിസിഐ കരാറുകൾ, മത്സര ഫീസ് എന്നിവയിലൂടെയാണ് താരം ആസ്തി ഉയർത്തിയത്. ബിസിസിഐ ഗ്രേഡ് എ താരമായിരുന്ന മിതാലിക്ക് ഇന്ത്യൻ ജഴ്സിയണിയുന്ന സമയത്ത് ₹30 ലക്ഷം വാർഷിക ശമ്പളം ലഭിച്ചിരുന്നു. പ്യൂമ, ലോറിയൽ പാരീസ്, മ്യൂച്വൽ ഫണ്ടുകൾ, അറ്റ്ലാസിയൻ, മാന്യവർ തുടങ്ങിയ ബ്രാൻഡുകളുമായുള്ള പങ്കാളിത്തത്തിലൂടെയും മിതാലി വലിയ സമ്പത്തുണ്ടാക്കി. വിരമിച്ചതിനു ശേഷം കമന്ററി റോളുകൾ, വനിതാ പ്രീമിയർ ലീഗിൽ ഗുജറാത്ത് ജയന്റ്‌സിന്റെ മെന്റർഷിപ്പ് റോൾ എന്നിവയിലൂടെയും മിതാലി തന്റെ സമ്പത്ത് വളർത്തി. ഇതിനുപുറമേ ബ്രോഡ്കാസ്റ്റിംഗ് ബ്രാൻഡ് ഡീലുകളിലൂടെയും അവർ ആസ്തി വർധിപ്പിക്കുന്നത് തുടരുന്നു.
Former Indian Women’s Cricket Captain Mithali Raj is the wealthiest woman cricketer in India, with an estimated net worth of ₹45 Crore, earned through BCCI contracts, endorsements, commentary, and WPL mentorship roles.
