ദേശീയപാതകളിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കാൻ ടോൾ ശേഖരണ രീതി ഒരു വർഷത്തിനകം പൂർണമായും പരിഷ്കരിക്കുമെന്ന് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. രാജ്യത്തെ നിലവിലുള്ള മാന്വൽ ടോൾ പിരിവ് സംവിധാനം ഒരു വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നിർത്തലാക്കി പൂർണ ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്ത് സ്ഥലങ്ങളിൽ പുതിയ ഇലക്ട്രോണിക് ടോൾ സംവിധാനം ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നും അടുത്ത വർഷത്തോടെ രാജ്യമെങ്ങും ഇത് വ്യാപിപ്പിക്കുമെന്നും ലോക്സഭയിൽ ചോദ്യോത്തര വേളയിൽ സംസാരിക്കവേ ഗഡ്കരി പറഞ്ഞു. ഇന്ത്യയിലുടനീളം 10 ലക്ഷം കോടി രൂപയുടെ 4500 ഹൈവേ പദ്ധതികൾ നിലവിൽ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
നാഷണൽ പേയ്മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ തയാറാക്കിയ നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ സംവിധാനം (NETC) വഴിയാണ് ടോൾ പ്ലാസകൾ ഇല്ലാതെ തന്നെ തുക ഈടാക്കുക. ജിപിഎസ് ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ എന്നിവ സ്ഥാപിച്ച് എഐ സഹായത്തോടെയാണ് ടോൾ നിർണയിക്കുന്നത്. ഈ തുക ഫാസ്റ്റാഗിൽ നിന്നു ശേഖരിക്കും. വാഹനത്തിന്റെ വിൻഡ്സ്ക്രീനിൽ ഘടിപ്പിച്ചിരിക്കുന്ന RFID പ്രാപ്തമാക്കിയ ഉപകരണമായ FASTag ആണ് ഈ സിസ്റ്റം ഉപയോഗിക്കുന്നത്, ഇത് ടോൾ പ്ലാസകളിൽ നിർത്താതെ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടിൽ നിന്ന് ടോൾ ചാർജുകൾ സ്വയം കുറയ്ക്കാൻ അനുവദിക്കുന്നു.
Union Minister Nitin Gadkari announced that the manual toll collection system will be completely replaced by an electronic system utilizing GPS and ANPR cameras within a year to ensure seamless travel on National Highways.
