മാനുഷിക, കാരുണ്യ പ്രവർത്തനങ്ങൾകൊണ്ടും ഭരണമികവ് കൊണ്ടും യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ വാർത്തകളിൽ നിറയാറുണ്ട്. ഇതോടൊപ്പം അദ്ദേഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊന്ന് കൂടിയുണ്ട്-സമ്പത്ത്. വിവിധ റിപ്പോർട്ടുകൾ പ്രകാരം മുപ്പത് ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ വ്യക്തിഗത ആസ്തിയെന്ന് കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നവും സ്വാധീനമുള്ളതുമായ രാജകുടുംബമാണ് അൽ നഹ്യാൻ കുടുബം. ഏകദേശം 300 ബില്യൺ ഡോളറാണ് അൽ നഹ്യാൻ കുടുംബത്തിന്റെ ആസ്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുസംബന്ധിച്ച കൃത്യമായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമല്ല. സ്വകാര്യ നിക്ഷേപങ്ങൾ, ഭരണാധികാരി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പങ്ക്, വിവിധ വ്യവസായങ്ങളിലുടനീളം ആസ്തികൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സമ്പാദ്യം. റിയൽ എസ്റ്റേറ്റ്, വാണിജ്യ സംരംഭങ്ങൾ തുടങ്ങിയവയിൽ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് വൻ നിക്ഷേപങ്ങളുണ്ട്.

UAE President and Abu Dhabi Ruler Sheikh Mohamed bin Zayed Al Nahyan’s personal net worth is reportedly up to $30 billion, belonging to the world’s wealthiest Al Nahyan royal family.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version