Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വയോധികർക്കും ഗർഭിണികൾക്കും ലോവർ ബെർത്ത്
Travel and Food

വയോധികർക്കും ഗർഭിണികൾക്കും ലോവർ ബെർത്ത്

ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും വയോധികർക്കും ഗർഭിണികൾക്കും ലോവർ ബെർത്തിന് മുൻഗണന ലഭിക്കും. ഇവരെ കൂടാതെ ഭിന്നശേഷിക്കാർക്കും 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും ഈ ആനുകൂല്യം ലഭിക്കും
News DeskBy News Desk9 December 2025Updated:10 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

ട്രെയിനുകളിലെ ലോവർ ബെർത്തിന്റെ കാര്യത്തിൽ സുപ്രധാന തീരുമാനവുമായി ഇന്ത്യൻ റെയിൽവേ. വയോധികർ, 45 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകൾ, ഭിന്നശേഷിക്കാർ, ഗർഭിണികൾ തുടങ്ങിയവർക്ക് ടിക്കറ്റ് എടുക്കുമ്പോൾ ഓപ്ഷൻ നൽകിയില്ലെങ്കിലും ലോവർ ബെർത്തിന് മുൻഗണന ലഭിക്കുമെന്ന് റെയിൽവേ അറിയിച്ചു. ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്‌മെന്റുകൾ, ക്ലാസുകളിലുടനീളം സംവരണം ചെയ്ത ക്വാട്ടകൾ, ഭിന്നശേഷിക്കാർക്കായി പ്രത്യേക കോച്ചുകൾ, സംയോജിത ബ്രെയ്‌ലി സൈനേജ് എന്നിങ്ങനെയുള്ള മാറ്റങ്ങളാണ് ഇന്ത്യൻ റെയിൽ‌വേ അവതരിപ്പിച്ചിരിക്കുന്നത്.

Railway Lower Berth Priority

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഓപ്ഷൻ നൽകിയിട്ടില്ലെങ്കിലും 45 വയസിന് മുകളിലുള്ള വനിതകൾക്കും വയോധികർക്കും ഓട്ടോമാറ്റിക് ലോവർ ബെർത്ത് അലോട്ട്മെന്റ് പ്രകാരം ലോവർ ബെർത്ത് നൽകും. ലഭ്യതയെ അടിസ്ഥാനമാക്കിയാകും സ്വയമേവ ലോവർ ബെർത്തുകൾ അനുവദിക്കുക. ഗർഭിണികൾക്കും ഇത്തരത്തിൽ ലോവർ ബെർത്തുകൾ സംവരണം ചെയ്തിട്ടുണ്ട്. വയോധികർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി ഓരോ കോച്ചിലും ഇനി മുതൽ നിശ്ചിത എണ്ണം ലോവർ ബെർത്തുകൾ റിസർവ് ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. സ്ലീപ്പർ ക്ലാസിൽ 6–7 ലോവർ ബെർത്തുകൾ റിസർവ് ചെയ്തിട്ടുണ്ട്. തേർഡ് എസിയിൽ 4–5 ലോവർ ബെർത്തുകൾ; സെക്കൻഡ് എസിയിൽ 3–4 ലോവർ ബെർത്തുകൾ എന്നിങ്ങനെയാണ് വയോധികർക്കും, 45 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കും, ഗർഭിണികൾക്കും വേണ്ടി നീക്കിവച്ചിരിക്കുന്നത്. ട്രെയിനിലെ അതാത് ക്ലാസുകളിലെ കോച്ചുകളുടെ എണ്ണത്തെ ആശ്രയിച്ച് റിസർവ് ചെയ്ത ബെർത്തുകളുടെ എണ്ണം വ്യത്യാസപ്പെടാമെന്ന് റെയിൽവേ വ്യക്തമാക്കി.

ഭിന്നശേഷിക്കാർക്ക് പ്രത്യേക ക്വാട്ട അനുവദിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം. രാജധാനി, ശതാബ്ദി തുടങ്ങിയ പ്രീമിയം ട്രെയിനുകൾ ഉൾപ്പെടെ എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷിക്കാർക്കും അവരുടെ സഹായികൾക്കും വേണ്ടി പ്രത്യേക റിസർവേഷൻ ക്വാട്ട നീക്കിവെച്ചിട്ടുണ്ട്. സ്ലീപ്പർ ക്ലാസിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ), 3AC/3E-യിൽ നാല് ബെർത്തുകൾ (രണ്ട് ലോവർ, രണ്ട് മിഡിൽ ബെർത്തുകൾ ഉൾപ്പെടെ), റിസർവ് ചെയ്ത സെക്കൻഡ് സിറ്റിങ്ങിൽ (2S) നാല് സീറ്റുകൾ/എയർ കണ്ടീഷൻ ചെയ്ത ചെയർ കാർ (CC) എന്നിങ്ങനെയാണ് മറ്റ് ക്ലാസുകളിൽ അവർക്ക് അനുവദിച്ചിരിക്കുന്ന ബെർത്തുകൾ. ഇതിനുപുറമേ ഭിന്നശേഷിക്കാർക്ക് പ്രത്യേക കമ്പാർട്ടുമെന്റുകളും പ്രവേശന സവിശേഷതകളും ലഭ്യമാണ്. മിക്കവാറും എല്ലാ മെയിൽ, എക്സ്പ്രസ് ട്രെയിനുകളിലും ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക കോച്ചുകളുണ്ട്. ഈ കോച്ചുകളിൽ വീതിയേറിയ പ്രവേശന വാതിലുകൾ, വലിയ ബെർത്തുകൾ, വിശാലമായ ടോയ്‌ലറ്റുകൾ, ഗ്രാബ് റെയിലുകൾ, വീൽചെയർ പാർക്കിംഗ് ഏരിയകൾ, അനുയോജ്യമായ ഉയരത്തിൽ സ്ഥാപിച്ചിരിക്കുന്ന കണ്ണാടികൾ, വാഷ് ബേസിനുകൾ എന്നിവയുണ്ടാകും. കാഴ്ചാ വൈകല്യമുള്ള യാത്രക്കാരെ സഹായിക്കുന്നതിന് ബ്രെയിൽ ലിപി കൊണ്ടുള്ള സൈനേജുകളും ലഭ്യമാക്കും.

വന്ദേ ഭാരത്, അമൃത് ഭാരത് ട്രെയിനുകളിലും വിപുലമായ പ്രവേശന സവിശേഷതകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനുകളുടെ ആദ്യത്തേയും അവസാനത്തേയും കോച്ചുകളിൽ വീൽചെയർ സ്ഥലങ്ങൾ, വിശാലമായ ഭിന്നശേഷി അനുയോജ്യ ടോയ്‌ലറ്റുകൾ, എളുപ്പത്തിൽ ബോർഡിംഗിനും ഡീബോർഡിംഗിനും വേണ്ടി മോഡുലാർ റാമ്പുകൾ എന്നിവ സജ്ജമാക്കി. 

Indian Railways introduces automatic lower berth allotment and reserved quotas for senior citizens, women over 45, pregnant women, and Persons with Disabilities (PwDs) across all mail/express trains.

banner Disabled passenger reservation Indian Railways Indian Railways automatic lower berth allotment Indian Railways lower berth rules Indian Railways new berth allocation policy Lower berth for pregnant women Lower berth for women above 45 Lower berth priority for senior citizens Railway berth reservation rules 2025 Special quota for differently-abled passengers
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

മുനമ്പം ഹാർബർ ആധുനികവത്കരിക്കും

10 June 2026

IntelliSmart സ്വന്തമാക്കാൻ അദാനി

10 June 2026

വിസ്മയമോ, ജെൻസിയോ ?

10 June 2026

ടൂറിസം കേന്ദ്രമാകാൻ കൊല്ലം

10 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • മുനമ്പം ഹാർബർ ആധുനികവത്കരിക്കും
  • IntelliSmart സ്വന്തമാക്കാൻ അദാനി
  • വിസ്മയമോ, ജെൻസിയോ ?
  • ടൂറിസം കേന്ദ്രമാകാൻ കൊല്ലം
  • G7 ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil