പൈലറ്റ് അടിസ്ഥാനത്തിൽ രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ഓടിക്കുന്നതിനുള്ള അത്യാധുനിക പദ്ധതി ഏറ്റെടുത്ത് ഇന്ത്യൻ റെയിൽവേ. ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ട്രെയിൻ സാങ്കേതികവിദ്യയുടെ ഉപയോഗം തെളിയിക്കുന്നതിനായി റിസേർച്ച്, ഡിസൈൻ ആൻഡി സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ (RDSO) തയ്യാറാക്കിയ സ്പെസിഫിക്കേഷനുകൾ പ്രകാരമാണ് പൈലറ്റ് പദ്ധതി നടപ്പാക്കുകയെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു.

ഹൈഡ്രജൻ ട്രെയിൻ സെറ്റിന്റെ നിർമാണം പൂർത്തിയായതായി മന്ത്രി പറഞ്ഞു. ഈ ട്രെയിൻ സെറ്റിലേക്ക് ഹൈഡ്രജൻ വിതരണം ചെയ്യുന്നതിനായി ജിന്ദിൽ ഹൈഡ്രജൻ പ്ലാന്റ് നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഈ പ്ലാന്റിൽ, ഇലക്ട്രോലിസിസ് വഴി ഹൈഡ്രജൻ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലെ പ്രധാന ഘട്ടമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ആത്മനിർഭർ ഭാരതതിനോടുള്ള ഇന്ത്യൻ റെയിൽവേയുടെ പ്രതിബദ്ധത പ്രകടമാക്കുന്ന തരത്തിൽ ഇന്ത്യയിൽ രൂപകൽപന ചെയ്ത് വികസിപ്പിച്ചെടുത്ത ട്രെയിൻ ഉൾപ്പെടെ നിരവധി പ്രമുഖ ഘടകങ്ങൾ ഹൈഡ്രജൻ ട്രെയിൻ സെറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതായും മന്ത്രി കൂട്ടിച്ചേർത്തു.
നിലവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ (10 കോച്ചുകൾ) ബ്രോഡ്-ഗേജ് പ്ലാറ്റ്‌ഫോമിലുള്ളതും ഏറ്റവും ശക്തവുമായതുമായ (2400 kW) ഹൈഡ്രജൻ ട്രെയിൻ സെറ്റ് ആണിത്. കൂടാതെ, ട്രെയിൻ സെറ്റിൽ 1200 kW റേറ്റുചെയ്ത രണ്ട് ഡ്രൈവിംഗ് പവർ കാറുകളും (DPC) ഉൾപ്പെടുന്നു, എട്ട് പാസഞ്ചർ കാറുകളും ഉൾപ്പെടുന്നു. പൂജ്യം CO2 ഉദ്‌വമനം ആണ് ട്രെയിനിന്റെ പ്രധാന സവിശേഷത. വാട്ടർവേപ്പർ മാത്രമാണ് ട്രെയിനിൽ നിന്ന് പുറന്തള്ളപ്പെടുക. റെയിൽവേയ്ക്കായി നെക്സ്റ്റ് ജെൻ ഇന്ധന സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെയ്പ്പാണിതെന്നും മന്ത്രി പറഞ്ഞു. രൂപകൽപന, പ്രോട്ടോടൈപ്പ് നിർമാണം, ഹൈഡ്രജൻ ട്രാക്ഷൻ സാങ്കേതികവിദ്യ എന്നിവയായിരുന്നു പദ്ധതിയിൽ ഉൾപ്പെട്ടിരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Indian Railways completes its first broad-gauge hydrogen train (2400kW, 10 coaches) for a pilot run, designed and developed in India as part of the ‘Atmanirbhar Bharat’ push. The zero-emission train will be fueled by green hydrogen from the upcoming Jind plant.