നാവികസേനാ മേധാവി അഡ്മിറൽ ദിനേശ്. കെ. ത്രിപാഠി ബ്രസീൽ പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് സെൽസോ അമോറിമിനെയും പ്രതിരോധ മന്ത്രി ജോസ് മ്യൂസിയോ മൊണ്ടെയ്റോയെയും സന്ദർശിച്ചു. പ്രതിരോധ വ്യവസായ സഹകരണം, പങ്കിട്ട സുരക്ഷാ ലക്ഷ്യങ്ങൾ, ദീർഘകാല പരസ്പര പ്രവർത്തനക്ഷമത എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള സംരംഭങ്ങളെക്കുറിച്ച് ചർച്ച നടത്തി.

തന്ത്രപരമായ സഹകരണം വർധിപ്പിക്കാനും സംയുക്ത പ്രവർത്തനം ശക്തിപ്പെടുത്താനുമുള്ള വിഷയങ്ങൾ ചർച്ചയായതായി ഇന്ത്യൻ നാവികസേനാ വക്താവ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. പരിശീലന വഴികൾ വിപുലീകരിക്കുക, സമുദ്ര സുരക്ഷാ സംവിധാനങ്ങളിലെ ഏകോപനം വർധിപ്പിക്കുക എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇന്ത്യ–ബ്രസീൽ പ്രതിരോധ ഇടപെടലുകൾ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള സമഗ്രമായ അവലോകനവും നടന്നതായി വക്താവ് അറിയിച്ചു.
യോഗത്തിൽ, ദക്ഷിണ അറ്റ്ലാന്റിക്, ഇൻഡോ–പസഫിക് മേഖലകൾ ഉൾപ്പെടെയുള്ള പ്രാദേശികവും ആഗോളവുമായ സാഹചര്യങ്ങളെക്കുറിച്ചും, അവയിൽ വഹിക്കാവുന്ന കൂട്ടായ പങ്കിനെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു. സുരക്ഷിതവും സുസ്ഥിരവും നിയമാധിഷ്ഠിതവുമായ ആഗോള ക്രമത്തിനായുള്ള ഇരു രാജ്യങ്ങളുടെയും പങ്കിട്ട കാഴ്ചപ്പാട് യോഗം എടുത്തുകാട്ടി. ഇന്ത്യ–ബ്രസീൽ പ്രതിരോധ സഹകരണം ഉയർത്തുന്നതിന് ഈ കൂടിക്കാഴ്ച സുപ്രധാനമാകുമെന്ന് പ്രസ്താവനയിൽ പറയുന്നു.
Indian Navy Chief Admiral Dinesh K. Tripathi met with Brazil’s Defence Minister and Chief Advisor to discuss strengthening defence industrial collaboration, joint operations, and security goals across the Indo-Pacific and South Atlantic regions.
