ലോക ചരിത്രത്തിൽ 600 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ആദ്യ വ്യക്തിയായി മാറി ടെസ്ല–സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക്. ഫോർബ്സിന്റെ ശതകോടീശ്വരന്മാരുടെ ഏറ്റവും പുതിയ സൂചിക പ്രകാരം, ടെസ്ല ഓഹരി വിലയിലെ കുതിപ്പും സ്പേസ് എക്സിന്റെ മൂല്യവർധനയും മസ്കിന്റെ സമ്പത്ത് ഉയരുന്നതിൽ നിർണായകമായി. ഇതോടെ, ലോകത്തിലെ ഏറ്റവും സമ്പന്നനായ വ്യക്തിയെന്ന തന്റെ സ്ഥാനം അദ്ദേഹം കൂടുതൽ ഉറപ്പിച്ചു.

ഇലക്ട്രിക് വാഹന വിപണിയിൽ ടെസ്ല മുൻനിരയിൽ തുടരുന്നതിനൊപ്പം, ബഹിരാകാശ യാത്രയിലും ഉപഗ്രഹ സേവനങ്ങളിലും സ്പേസ് എക്സ് വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത വർഷം പബ്ലിക് ആകാൻ ഒരുങ്ങുന്ന സ്പേസ് എക്സിൽ മസ്കിന് ഏകദേശം 42 ശതമാനം ഓഹരികളുണ്ട്. ടെസ്ലയിൽ അദ്ദേഹത്തിന്റെ ഓഹരി പങ്കാളിത്തം ഏകദേശം 12 ശതമാനമാണ്. വിൽപനയിൽ ഇടിവുണ്ടായിരുന്നിട്ടും ഈ വർഷം ഇതുവരെ ടെസ്ല ഓഹരികൾ 13 ശതമാനം ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.
അതേസമയം, മസ്കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പ് xAI, 230 ബില്യൺ ഡോളർ മൂല്യനിർണയത്തിൽ 15 ബില്യൺ ഡോളർ പുതിയ ഇക്വിറ്റി സമാഹരിക്കുന്നതിനുള്ള വിപുലമായ ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
Tesla and SpaceX CEO Elon Musk has become the first individual in history to amass a $600 billion net worth, driven by surging Tesla stock and increased valuation of SpaceX, where he holds a 42% stake.
