ഐഎസ്ആർഒ 2026 മാർച്ച് മാസത്തോടെ ഏഴ് വിക്ഷേപണ ദൗത്യങ്ങൾ നടത്താൻ പദ്ധതിയിടുന്നതായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു. ഈ ഏഴ് ദൗത്യങ്ങളിൽ തദ്ദേശീയ ഇലക്ട്രിക് പ്രൊപ്പൽഷൻ സിസ്റ്റം, ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ ടെക്നോളജീസ് എന്നിവ പ്രദർശിപ്പിക്കുന്ന ദൗത്യവും, ഗഗൻയാൻ പ്രൊജക്റ്റിന്റെ ആദ്യ മനുഷ്യരഹിത ദൗത്യവും ഉൾപ്പെടുന്നു. ആദ്യ വിക്ഷേപണം അടുത്ത ആഴ്ച നടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റ് ആയ എൽവിഎം3, യുഎസ്സിന്റെ എഎസ്ടി സ്പേസ് മൊബൈലിന്റെ Bluebird-6 കമ്യൂണിക്കേഷൻ ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് എത്തിക്കും. ഐഎസ്ആർഓയുടെ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് (NSIL) മുഖേനയുള്ള കൊമേഴ്ഷ്യൽ അഗ്രിമെന്റ് പ്രകാരമാണ് ഈ ലോഞ്ച് നടക്കുക. ഹ്യൂമൻ റേറ്റഡ് എൽവിഎം3 റോക്കറ്റ് അടുത്ത വർഷം തുടക്കത്തിൽ വിക്ഷേപിക്കാനാണ് പദ്ധതി. ഗഗൻയാൻ പ്രൊജക്റ്റിന്റെ ആദ്യ അൺക്രൂവ്ഡ് ദൗത്യം ഇതിലൂടെ സാധിക്കും. ക്രൂ മൊഡ്യൂളിൽ ‘Vyommitra’ റോബോട്ട് ആണ് ഉണ്ടാകുക. 2027ൽ ഇന്ത്യൻ ബഹിരാകാശ യാത്രികരെ ലോ ഏർത്ത് ഓർബിറ്റിലേക്ക് അയയ്ക്കുന്നതിന് മുമ്പായി, മറ്റൊരു അൺക്രൂവ്ഡ് ദൗത്യം കൂടി നടത്താനാണ് ഐഎസ്ആർഓയുടെ പദ്ധതി.
ഗഗൻയാനിന്റെ ആദ്യ അൺക്രൂവ്ഡ് ദൗത്യം വഴി എൻഡ് ടുഎൻഡ് മിഷൻ ഡെമോൺസ്ട്രേഷൻ, ഹ്യൂമൻ റേറ്റഡ് ലോഞ്ച് വെഹിക്കിളിന്റെ എയ്റോഡൈനാമിക്സ് ക്യാരക്റ്ററൈസേഷൻ, ഓർബിറ്റൽ മൊഡ്യൂൾ മിഷൻ ഓപറേഷൻസ്, ക്രൂ മൊഡ്യൂൾ റീ എൻട്രി, റിക്കവറി തുടങ്ങിയ ഘടകങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. അടുത്ത വർഷം ഇന്ത്യയുടെ ആദ്യ ഇൻഡസട്രി ബിൽഡ് PSLV വിക്ഷേപണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഓഷ്യൻസാറ്റ് ഉപഗ്രഹം ഓർബിറ്റിലേക്ക് എത്തിക്കുന്നതാണ് ഈ പിഎസ്എൽവി മിഷൻ.
Union Minister Jitendra Singh announced ISRO plans 7 launches by March 2026, including the first uncrewed Gaganyaan mission with Vyommitra, commercial LVM3 launch, and industry-built PSLV mission.
