വിവിധ കമ്പനികളിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (LIC) നിക്ഷേപ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി. ടാറ്റ ഗ്രൂപ്പ് (Tata Group), എച്ച്ഡിഎഫ്സി ബാങ്ക് (HDFC Bank), റിലയൻസ് ഗ്രൂപ്പ് (Reliance Group), അദാനി ഗ്രൂപ്പ് (Adani Group), എസ്ബിഐ (SBI) എന്നീ ‌കമ്പനികളിലെ എൽഐസി നിക്ഷേപക്കണക്കുകൾ അടക്കമാണ് മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കിയത്. ടാറ്റ ഗ്രൂപ്പിൽ എൽഐസിക്ക് 88,404 കോടി രൂപ നിക്ഷേപമുള്ളതായും എച്ച്ഡിഎഫ്സി ബാങ്കിൽ 80,843 കോടി രൂപയുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം റിലയൻസ് ഗ്രൂപ്പിൽ 60,065.56 കോടി രൂപ, അദാനി ഗ്രൂപ്പിൽ 47,633.78 കോടി രൂപ, എസ്ബിഐയിൽ 46,621.76 കോടി രൂപ എന്നിങ്ങനെയാണ് എൽഐസിയുടെ നിക്ഷേപങ്ങൾ.

എൽഐസി 5,000 കോടി രൂപയിൽ അധികം നിക്ഷേപിച്ച 35 ആഭ്യന്തര കമ്പനികളോ ഗ്രൂപ്പുകളോ ഉണ്ട്. ഈ 35 കമ്പനികളിലെ മൊത്തം നിക്ഷേപം 7.87 ലക്ഷം കോടി രൂപയാണ്. എൽ ആൻഡ് ടി, യൂണിലിവർ, ഐഡിബിഐ ബാങ്ക് , എം ആൻഡ് എം, ആദിത്യ ബിർള തുടങ്ങിയവയാണ് ഈ പട്ടികയിലെ പ്രധാന കമ്പനികൾ. ടാറ്റ ഗ്രൂപ്പ് മുതൽ എസ്ബിഐ വരെ ഉൾപ്പെടുന്ന ആദ്യ അഞ്ച് ഗ്രൂപ്പുകളിൽ എൽഐസിക്ക് നിലവിൽ 3.23 ലക്ഷം കോടി രൂപയുടെ എക്സ്പോഷർ ആണ് ഉള്ളത്. 35 കമ്പനികളിലായി ആകെ 7.87 ലക്ഷം കോടി രൂപ എക്സ്പോഷറും ഉണ്ട്-മന്ത്രി പറഞ്ഞു.

എല്ലാ നിക്ഷേപ പ്രവർത്തനങ്ങളും ‘സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം’ പിന്തുടരുന്നതാണ്. ഇത് ഇൻവെസ്റ്റ്‌മെന്റ് കമ്മിറ്റി അംഗീകരിക്കുകയും ബോർഡിന് റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു. ഈ എസ്ഒപി എൽഐസി എല്ലാ വർഷവും അവലോകനം ചെയ്യുകയും നിയന്ത്രണ ആവശ്യകതകൾ പാലിക്കുന്നതിന് ആവശ്യാനുസരണം പരിഷ്കരിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു

LIC holds ₹3.23 lakh crore exposure in top 5 Indian groups. Tata Group leads with ₹88,404 Cr, followed by HDFC Bank and Reliance. Get the full investment breakdown here.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version