സ്വിറ്റ്സർലാൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആഗോള ഫാർമസ്യൂട്ടിക്കൽ, ബയോടെക് കമ്പനിയായ നൊവാർട്ടിസ് (Novartis) ഇന്ത്യയിൽ വൻ നിക്ഷേപ പദ്ധതികൾ നടപ്പിലാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ഫാർമ ഗവേഷണ, വികസനം, ഡിജിറ്റൽ ഡാറ്റ സയൻസ് പ്രവർത്തനങ്ങൾ എന്നിവയിൽ ഇന്ത്യയുടെ പ്രതിഭയും സാധ്യതയും ഉപയോഗപ്പെടുത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. കമ്പനിയുടെ സ്വിറ്റ്സർലാൻഡിന് പുറത്തുള്ള ഏറ്റവും വലിയ ഗവേഷണ–വികസന (R&D) കേന്ദ്രമാണ് ഹൈദരാബാദിൽ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കമ്പനിയുടെ ആഗോള നവീകരണ തന്ത്രത്തിൽ ഇന്ത്യയുടെ സ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

ഇതിനകം ഇന്ത്യയിൽ നൊവാർട്ടിസിന് ഏകദേശം 9,000ലധികം ജീവനക്കാരുള്ള ടീമുകളുണ്ട്. നിലവിൽ കമ്പനിയുടെ ആകെ ആഗോള തൊഴിലിൽ ഇന്ത്യയുടെ പങ്ക് ഏകദേശം 11 ശതമാനമാണ്. ക്ലിനിക്കൽ ഓപ്പറേഷൻസ്, സാങ്കേതിക ഗവേഷണം, ഡാറ്റ അനാലിറ്റിക്സ്, രാസശാസ്ത്രം എന്നിവ ഉൾപ്പടെയുള്ള നിരവധി മേഖലയിലായി ഏറ്റവുമധികം ലാസ്റ്റ് സ്റ്റേജ് ഡ്രഗ് ഡെവലപ്മെന്റ് പ്രക്രിയകളിലാണ് ഇതിൽ ഏറിയ പങ്ക് ആളുകളും പ്രവർത്തിക്കുന്നത്. ഹൈദരാബാദ് ജീനോം വാലിയിലടക്കം നൊവാർട്ടിസ് ഇന്ത്യയുടെ വികസന ഹബ് പ്രവർത്തിക്കുന്നു. ഈ കേന്ദ്രങ്ങൾ കമ്പനിയുടെ ആഗോള പൈപ്പ്ലൈനിനുള്ള വിവിധ ചികിത്സാ മേഖലകളിലേക്ക് ക്ലിനിക്കൽ പരിശോധന, ഫാർമകോപീവിഗിലൻസ്, ഡാറ്റ-സയൻസ് എന്നിവയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
Global pharma giant Novartis is set to establish its largest R&D hub outside Switzerland in Hyderabad, India, focusing on drug development, data science, and innovation.
