വിദേശത്ത് സംഘടിത ഭിക്ഷാടനവും കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പൗരന്മാർക്കെതിരെ സൗദി അറേബ്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും പരിശോധന കർശനമാക്കി. ഇതോടെ സംഭവം രാജ്യത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായയെത്തന്നെ തകർക്കുന്നതായി പാകിസ്ഥാൻ അധികൃതർ തന്നെ സമ്മതിച്ചിരിക്കുകയാണ്. ഈ വർഷം യാചകവൃത്തി ആരോപിച്ച് സൗദി അറേബ്യ മാത്രം 24,000 പാകിസ്ഥാനികളെ നാടുകടത്തി. അതേസമയം, രാജ്യത്ത് എത്തിയതിന് ശേഷം ചിലർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്ന ആശങ്ക ചൂണ്ടിക്കാട്ടി യുഎഇ നിരവധി പാകിസ്ഥാൻ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

പാകിസ്ഥാനിലെ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ഡാറ്റയും ഈ പ്രശ്നത്തിന്റെ വ്യാപ്തി ചൂണ്ടിക്കാണിക്കുന്നു. സംഘടിത ഭിക്ഷാടന സംഘങ്ങളെ തകർക്കുന്നതിനും അനധികൃത കുടിയേറ്റം തടയുന്നതിനുമായി 2025ൽ അധികൃതർ വിമാനത്താവളങ്ങളിൽ 66,154 യാത്രക്കാരെ ഇറക്കിവിട്ടു. ഈ ശൃംഖലകൾ പാകിസ്ഥാന്റെ സൽപ്പേരിന് കോട്ടം വരുത്തുന്നുണ്ടെന്ന് എഫ്ഐഎ ഡയറക്ടർ ജനറൽ റിഫാത്ത് മുഖ്താർ പറഞ്ഞു. ഈ രീതി ഗൾഫിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലേക്കും യൂറോപ്പിലേക്കും ഉള്ള യാത്രയുമായി ബന്ധപ്പെട്ടും, കംബോഡിയ, തായ്ലൻഡ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ടൂറിസ്റ്റ് വിസ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടും സമാനമായ കേസുകൾ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Saudi Arabia has deported 24,000 Pakistanis for organized begging, while the UAE imposes visa restrictions due to rising concerns over criminal activities.
