വിഷൻ 2030 ലക്ഷ്യങ്ങൾക്കൊത്ത് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവറിന്റെ നിർമാണത്തിലാണ് സൗദി അറേബ്യ. 80 നിലകളോട് അടുക്കുന്ന കെട്ടിടത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നതായാണ് വിവരം. നേരത്തെ നിർത്തിവെച്ചിരുന്ന ഈ കൂറ്റൻ പദ്ധതി രാജ്യത്തിന്റെ അഭിമാനമായി വീണ്ടും ഉയരുകയാണ്.

ഒരു കിലോമീറ്റർ ഉയരം ലക്ഷ്യമിടുന്ന മെഗാ ടവറിന്റെ നിർമാണം 2025 ജനുവരിയിലാണ് പുനരാരംഭിച്ചത്. ഓരോ 3-4 ദിവസത്തിലും ഒരു നില വീതമാണ് പൂർത്തിയാക്കുന്നത്. ഇങ്ങനെ 2028 ആകുമ്പോഴേക്കും നിർമാണം പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ദുബായിലെ ബുർജ് ഖലീഫയെ മറികടന്ന് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടാനുള്ള ഒരുക്കത്തിലാണ് ജിദ്ദ ടവർ. നിലവിലെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് 828 മീറ്ററാണ് ഉയരം. അതേസമയം നിർമാണം പൂർത്തിയാകുന്നതോടെ ജിദ്ദ ടവർ 1008 മീറ്റർ ഉയരമുണ്ടാകും. ടേണർ കൺസ്ട്രക്ഷൻ, ബിൻലാദൻ ഗ്രൂപ്പ്, ദാർ അൽ-ഹന്ദസ എന്നിവ ചേർന്നാണ് നിർമാണം.
Saudi Arabia resumes construction of the 1008-meter Jeddah Tower. Set for completion in 2028, it aims to overtake Burj Khalifa as the world’s tallest building.
