ഖത്തറിലും ഇന്ത്യയിലും വിദ്യാഭ്യാസ പരിപാടികളിൽ സഹകരിക്കാൻ നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും (Nita Mukesh Ambani Cultural Center) ഖത്തർ മ്യൂസിയംസും (Qatar Museums). മ്യൂസിയം-ഇൻ-റെസിഡൻറ്സ് പദ്ധതിയിൽ സഹകരിക്കുന്നതിനായി ഖത്തർ മ്യൂസിയംസ് ചെയർപേഴ്‌സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽത്താനിയും ഇഷാ അംബാനിയും ചേർന്ന് അഞ്ചുവർഷത്തെ പങ്കാളിത്തത്തിലാണ് ഒപ്പുവെച്ചിരിക്കുന്നത്.

Nita Mukesh Ambani Cultural Centre

സാംസ്കാരിക കൈമാറ്റം ശക്തിപ്പെടുത്തുകയും കുട്ടികൾക്കായി സൃഷ്ടിപരമായ പഠനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതിയെന്ന് ഇഷാ അംബാനി പറഞ്ഞു. അഞ്ചു വർഷത്തെ പങ്കാളിത്തത്തിലൂടെ ഖത്തർ മ്യൂസിയംസിന്റെ പഠന മാതൃകകളെ ഇന്ത്യൻ പഠനകേന്ദ്രങ്ങളിലേക്ക് എത്തിക്കും. കുട്ടികൾക്ക് വിനോദപരവും മ്യൂസിയം അധിഷ്ഠിതവുമായ പഠനാനുഭവങ്ങൾ പരിചയപ്പെടുത്തുന്ന പദ്ധതി രാജ്യവ്യാപകമായി സർഗാത്മകതയെ പ്രചോദിപ്പിക്കും. ഇതോടൊപ്പം അധ്യാപകർക്ക് പുതിയ മാതൃകകൾ നൽകാനും മ്യൂസിയം-ഇൻ റെസിഡൻറ്സ് വിദ്യാഭ്യാസ പരിപാടി ലക്ഷ്യമിടുന്നതായും അവർ വ്യക്തമാക്കി. ഗ്രാമപ്രദേശങ്ങൾ, പിന്നാക്ക മേഖലകൾ എന്നിവിടങ്ങളിലായുള്ള ഇന്ത്യയിലെ സ്കൂളുകൾ, അങ്കണവാടികൾ, കമ്യൂണിറ്റി സെന്ററുകൾ എന്നിവിടങ്ങളിലാണ് പരിപാടികൾ നടപ്പാക്കുക.

നിത അംബാനി കൾച്ചറൽ സെന്ററുമായുള്ള പങ്കാളിത്തത്തിൽ സന്തോഷമുണ്ടെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ഷെയ്ഖ അൽ മയാസ ബിൻത് ഹമദ് അൽത്താനി പറഞ്ഞു. ആത്മവിശ്വാസവും സഹാനുഭൂതിയും ഉള്ള യുവ പ്രതിഭകളെ രൂപപ്പെടുത്തുന്നതിൽ സർഗ്ഗാത്മകതയും സാംസ്കാരിക വിനിമയവും പ്രധാനമാണ്. സഹകരണത്തിലൂടെ, ഇന്ത്യയുമായുള്ള സാംസ്കാരിക പൈതൃകം വളർത്താനും മികച്ച വിദ്യാഭ്യാസ പരിപാടികളിലേക്ക് സംഭാവന ചെയ്യാനും സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അവർ പറഞ്ഞു.

The Nita Mukesh Ambani Cultural Centre (NMACC) and Qatar Museums sign a 5-year partnership to implement museum-based learning models in schools and community centers across India.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version