മലബാറിലേക്ക് കൂടുതൽ വിനോദ സഞ്ചാരികളെ ആകർഷിക്കുവാനും, ക്രിസ്മസും പുതുവൽസരവും ആഘോഷിക്കാൻ സഞ്ചാരികളെ ബേപ്പൂരിലേക്ക് ക്ഷണിക്കുകയാണ്  കേരളം. ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസണ് ഒരുങ്ങുകയാണ് ബേപ്പൂരും പരിസര പ്രദേശങ്ങളും.  കൈറ്റ് ഫെസ്റ്റ്, ജലകായിക മൽസരങ്ങൾ, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഇത്തവണ വാട്ടർ ഫെസ്റ്റിന് പകിട്ടേകും.

beypore international water fest malabar tourism

കേരളത്തിലെ വിനോദസഞ്ചാര മേഖലക്ക് പുത്തനുണർവ് നൽകുന്നതിനും മലബാറിലേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (dtpc) സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ജല-കായിക-സാഹസിക മാമാങ്കമായ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ അഞ്ചാമത് സീസൺ ഡിസംബർ 26, 27, 28 തിയതികളിലായി വിവിധ വേദികളിലായി അരങ്ങേറും . ഫെസ്റ്റിൻ്റെ ഉദ്ഘാടനം ഡിസംബർ 26ന്  മുഖ്യമന്ത്രി  പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. ബേപ്പൂര്‍, ചാലിയം, നല്ലൂര്‍, രാമനാട്ടുകര ഗവൺമെൻ്റ് എ.യു.പി സ്കൂൾ, ഫറോക്ക് വി പാര്‍ക്ക്, നല്ലളം വി പാര്‍ക്ക്, നല്ലളം അബ്ദുറഹ്‌മാന്‍ പാര്‍ക്ക് എന്നീ വേദികളിലാണ് ഫെസ്റ്റിൻ്റെ ഭാഗമായുള്ള വിവിധ പരിപാടികൾ സംഘടിപ്പിക്കുക.

ഫെസ്റ്റിൻ്റെ പ്രധാന ആകര്‍ഷമായ കൈറ്റ് ഫെസ്റ്റിവലില്‍ ഇത്തവ അഞ്ചോളം രാജ്യങ്ങളിൽ നിന്നും 15 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കൈറ്റ് ടീമുകൾ മാറ്റുരക്കും. കൈറ്റ് ചാമ്പ്യൻഷിപ്, കപ്പലുകളുടെയും നാവിക സാങ്കേതിക വിദ്യയുടെയും പ്രദര്‍ശനം, ജലസാഹസിക പ്രകടനങ്ങള്‍, കലോത്സവം തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും.  ചെസ് മത്സരം, കളരി, കരാട്ടെ, മാര്‍ഷല്‍ ആര്‍ട്സ് ഡെമോണ്‍സ്ട്രേഷന്‍, കയാക്കിങ്, സെയിലിങ്, സര്‍ഫിങ്, സ്റ്റാന്‍ഡ് അപ്പ് പാഡലിങ്, ജെറ്റ് സ്‌കി, ഫ്ളൈ ബോര്‍ഡ്, ഡിങ്കി ബോട്ട് റേസ്, കണ്‍ട്രി ബോട്ട് റേസ്, മലബാറിൽ ആദ്യമായി ഡ്രാഗണ്‍ ബോട്ട് റേസ് എന്നിവ ഡിസംബര്‍ 26 മുതല്‍ 28 വരെ നടക്കും.  
ബീച്ച് സ്പോര്‍ട്സ് മത്സരങ്ങളുടെ ഭാഗമായ കബഡി, ബീച്ച് ഫുട്ബോള്‍, ബീച്ച് വോളിബോള്‍ മത്സരങ്ങള്‍  തുടരുകയാണ് .


ഫെസ്റ്റിന്റെ പ്രധാന ആകർഷണങ്ങളായി  ഭക്ഷ്യമേള,  
ഡിസംബര്‍ 25-ന് കോഴിക്കോട് നിന്ന് ബേപ്പൂരിലേക്ക് സൈക്കിള്‍ റാലി, 28-ന് ചാലിയത്തുനിന്ന് ബേപ്പൂരിലേക്ക് മാരത്തോൺ എന്നിവയും  സംഘടിപ്പിക്കും. ഫെസ്റ്റ് ദിനങ്ങളില്‍ വൈകിട്ട് വിവിധ വേദികളിലായി ബേപ്പൂര്‍ മണ്ഡലത്തിലെ വിവിധ സംഘങ്ങളുടെ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും.  

 
കേരളത്തിന് ജല-കായിക-സാഹസിക മത്സരങ്ങളുടെ ഭൂപടത്തിൽ ഇടം  നേടിക്കൊടുക്കാൻ 2021 മുതൽ നടത്തിവരുന്ന ബേപ്പൂർ ഇന്റർനാഷണൽ  വാട്ടർ ഫെസ്റ്റ്  ഫെസ്റ്റിനായിട്ടുണ്ട്.  

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version