യുഎസ് ആസ്ഥാനമായുള്ള എസ്ടി സ്‌പേസ്‌മൊബൈലിന്റെ ബ്ലൂബേർഡ് ബ്ലോക്ക്-2 ബഹിരാകാശ പേടകം വിക്ഷേപിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO). ഐഎസ്ആർഓയുടെ ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിളായ ‘ബാഹുബലി’ എന്നറിയപ്പെടുന്ന LVM3-M6ലായിരുന്നു വിക്ഷേപണം. രാവിലെ 8.55ന് ആന്ധ്രാപ്രദേശ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിലെ വിക്ഷേപണ പാഡിൽ നിന്ന് ബഹിരാകാശ പേടകം പറന്നുയർന്നു. ഐഎസ്ആർഓയുടെ വാണിജ്യ മുന്നേറ്റത്തിനുള്ള നാഴികക്കല്ലായാണ് വിക്ഷേപണം കണക്കാക്കപ്പെടുന്നത്.

6,100 കിലോഗ്രാം ഭാരമുള്ള ബ്ലൂബേർഡ് ബ്ലോക്ക്-2, ബഹിരാകാശ ഏജൻസിയുടെ എൽവിഎം3 റോക്കറ്റ് ലോ എർത്ത് ഓർബിറ്റിൽ (LEO) സ്ഥാപിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും ഭാരമേറിയ പേലോഡാണ്. ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ചതായി ബഹിരാകാശ ഏജൻസി അറിയിച്ചു. ഐഎസ്ആർഒ വിക്ഷേപണത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രശംസിച്ചു. ആത്മനിർഭർ ഭാരതത്തിനായുള്ള ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് വിക്ഷേപണമെന്ന് മോഡി അഭിപ്രായപ്പെട്ടു. വിക്ഷേപണത്തെ ഇന്ത്യയുടെ ബഹിരാകാശ മേഖലയിലെ സുപ്രധാന മുന്നേറ്റമെന്നാണ് വിശേഷിപ്പിച്ചത്. ഇന്ത്യൻ മണ്ണിൽ നിന്ന് വിക്ഷേപിച്ച ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ യുഎസ് ബഹിരാകാശ പേടകം ബ്ലൂബേർഡ് ബ്ലോക്ക് -2 നെ അതിന്റെ ഉദ്ദേശിച്ച ഭ്രമണപഥത്തിൽ എത്തിച്ച വിജയകരമായ LVM3-M6 വിക്ഷേപണം, ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ അഭിമാനകരമായ നാഴികക്കല്ലാണെന്ന് മോഡി എക്സ് പ്ലാറ്റ്ഫോമിലൂടെ പറഞ്ഞു. ആത്മനിർഭർ ഭാരതത്തിനായുള്ള ശ്രമങ്ങളുടെ പ്രതിഫലനം കൂടിയാണിത്. കഠിനാധ്വാനികളായ നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർക്കും എഞ്ചിനീയർമാർക്കും അഭിനന്ദനങ്ങൾ. ബഹിരാകാശ ലോകത്ത് ഇന്ത്യ കൂടുതൽ ഉയരങ്ങളിലേക്ക് കുതിച്ചുയരുന്നു-പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version