ശ്രദ്ധനേടി സൗത്ത് ഇന്ത്യൻ സ്നാക്ക് ബ്രാൻഡ് സ്വീറ്റ് കരം കോഫി (Sweet Karam Coffee). 2015ൽ നളിനി പാർഥിപൻ, ആനന്ദ് ഭാരദ്വാജ്, ശ്രീവത്സൻ സുന്ദരരാമൻ, വീര രാഘവൻ എന്നിവർ ചേർന്ന് ആരംഭിച്ച കമ്പനി ₹11.48 കോടി വരുമാനം നേടിയാണ് വാർത്തകളിൽ നിറയുന്നത്. വെറും രണ്ടായിരം രൂപ മൂലധനത്തോടെ വീട്ടിലെ അടുക്കളയിൽ ആരംഭിച്ച സംരംഭം ഇന്ന് ഇന്ത്യയ്ക്കു പുറമേ 30ലധികം രാജ്യങ്ങളിലേക്കും ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നതിലേക്ക് വളർന്നിരിക്കുന്നു. പാം ഓയിൽ, മൈദ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കി മുത്തശ്ശി ജാനകി പാട്ടിയുടെ പരമ്പരാഗത റെസിപ്പികൾ വെച്ചാണ് ഉത്പന്നങ്ങൾ നിർമിക്കുന്നതെന്നും ഇതാണ് വളർച്ചയിൽ പ്രധാനമായതെന്നും സ്ഥാപകർ പറയുന്നു.
Sweet Karam Coffee revenue growth, Janaki Paati recipes snacks, home kitchen startup India, bootstrapped food brand, preservative free Indian snacks, palm oil free snacks India, women led startup India, Indian snacks global export, traditional recipes modern brand
2023ൽ ₹1.73 കോടി മാത്രമായിരുന്ന കമ്പനിയുടെ ഓപ്പറേറ്റിങ് വരുമാനമാണ് 2024ൽ ₹11.48 കോടി ആയി ഉയർന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനി, ഫയർസൈഡ് വെഞ്ച്വേഴ്സ്, പീക് XV പാർട്ണേഴ്സ് എന്നിവരിൽ നിന്ന് 12 മില്യൺ ഡോളറിലധികം നിക്ഷേപവും ഇതിനകം സമാഹരിച്ചിട്ടുണ്ട്. സ്നാക്കുകൾ, മധുരപലഹാരങ്ങൾ, ചിപ്സ്, പിക്കിളുകൾ, പപ്പടം, ഫിൽറ്റർ കാപ്പി, റെഡി മിക്സുകൾ തുടങ്ങി 100ലധികം ഉത്പന്നങ്ങളാണ് സ്വീറ്റ് കരം കോഫി നിലവിൽ വിപണിയിലെത്തിക്കുന്നത്. ചെന്നൈ ട്രിപ്ലിക്കെയ്നിലെ യൂണിറ്റിലും ഗിണ്ടിയിലെ വെയർഹൗസിലുമാണ് ഉത്പന്നങ്ങൾ പ്രധാനമായും നിർമിക്കുന്നത്. കൂടുതൽ സ്റ്റോറുകൾ തുറക്കുകയും കയറ്റുമതി വിപണി വിപുലീകരിക്കുകയുമാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം.
Discover how Sweet Karam Coffee grew from a small home kitchen project with ₹2000 to an ₹11.48 crore brand, shipping traditional South Indian snacks to 30+ countries.
