കേരളത്തിന് നമ്മുടെ അയൽ സംസ്ഥാനങ്ങളെപ്പോലെ ബിസിനസ്സിൽ തിളങ്ങാൻ പറ്റുമോ? നമുക്ക് വിദ്യാഭ്യാസമുണ്ട്, ഉയർന്ന ആയുർദൈർഘ്യം ഉണ്ട്, പൊതുജനാരോഗ്യത്ത് തരക്കേടില്ലാത്ത നേട്ടമുണ്ട്, സാമൂഹിക നീതിക്കായുള്ള മുന്നേറ്റങ്ങൾ ഉണ്ട്. പക്ഷെ വരുമാനത്തിനുള്ള സോഴ്സുകളേക്കാൾ ചിലവാക്കാൻ മൈൻഡ് സെറ്റുള്ള പക്കാ കൺസ്യൂമർ സൊസൈറ്റിയല്ലേ കേരളം? 38,000 ഫാക്ടറികളും ആഴത്തിലുള്ള എംഎസ്എംഇ യൂണിറ്റുകളും, ഓട്ടോമോട്ടീവ് ഇലക്ട്രോണിക്സ്, ടെക്സറ്റയിൽസ് മേഖലയിൽ വലിയ മാനുഫാക്ചറിംഗ് ബേസുമുള്ള തമിഴ്നാട്. മറുവശത്ത് പ്രൈവറ്റ് ക്യാപിറ്റലും ടെക്നോളജി സംരംഭങ്ങളുടെ വേലിയേറ്റവും സ്റ്റാർട്ടപ് ഫ്രണ്ട്ലി കൾച്ചറുമുള്ള കർണ്ണാടക. ഇതിനിടയിൽ കേരളം?
തമിഴ്നാടും കർണ്ണാകടയും വളർന്ന 90-കളും 2000-ാമാണ്ടും.. അക്കാലത്ത് പ്രൈവറ്റ് ഇൻഡസ്ട്രികളെ ഭയപ്പെടുത്തിയ, കോർപ്പറേറ്റുകളെ ചൂഷകരായി മുദ്രകുത്തിയ, ലാഭം ഉണ്ടാക്കുന്നത് ക്രൈമായി കണ്ട ഒരു മനോഭാവമായിരുന്നു കേരളത്തിന്.
തൊഴിലാളികൾ വളരണം, പക്ഷെ തൊഴിലുടമകൾ വളരരുത്. പ്രൊഡക്റ്റിവിറ്റിയും സംരംഭ സാധ്യതകളും സംസാരിക്കേണ്ട സമയത്ത് നമ്മൾ ഒരുപയോഗവുമില്ലാത്ത ആശയ സംവാദത്തിൽ അഭിരമിച്ചു. അതേസമയം, ഈ 90-കളിൽ സിംഗപ്പൂർ എന്തായിരുന്നു എന്ന് അറിയാമോ? ഗ്രോത്ത് ഫസ്റ്റ്, നെഗോസിയേഷൻ നെക്സ്റ്റ് എന്ന് അവർ തീരുമാനിച്ചു. നിക്ഷേപകരെ വരൂ, പക്ഷെ ഞങ്ങളുടെ കംഫർട്ട് സോണിൽ നിന്ന് ഞങ്ങൾ മാറില്ല, നിങ്ങളും ഞങ്ങളെപ്പോലെ ആകണം എന്ന് ശഠിച്ച രാഷ്ട്രീയമാണ് കേരളത്തിന്റെ ബിസിനസ്സ് അന്തരീക്ഷത്തെ ഒരുകാലത്ത് തകർത്തതെങ്കിൽ, പുതിയ ഇൻഡസ്ട്രിയൽ കോറിഡോറുകൾ നിശ്ചയിക്കാനും ഫാസ്റ്റ് ട്രാക്ക് അപ്രൂവലുകൾ നൽകാനും സിംഗിൾ വിൻഡോ ക്ലിയറൻസിൽ സംരംഭങ്ങളെ യാഥാർത്ഥ്യമാക്കാനും കേരളം ഇന്ന് ശ്രമിക്കുന്നു. ആ മാറ്റം കാണാതിരിക്കരുത്. സംരംഭക സൗഹൃദമായ ഒരു സംസ്ഥാനത്തിന്, ഇന്ന് തീരുമാനവും നാളെ എക്സിക്യൂഷനും നടത്താനുള്ള വേഗതയുണ്ടാകണം. സികെ കുമരവേൽ പറയുന്നപോലെ, സ്പീഡാണ് പുതിയ കറൻസി. ഇൻഡലക്ച്വലായ ആളുകളുടെ കേന്ദ്രമാണ് കേരളം. പക്ഷെ ഇൻഡലക്ച്വലായ ആളുകളെ കൊണ്ട് നാട്ടിൽ സംരംഭം വളരില്ല. ഇത്ര ഇൻഡലക്ച്വലുകളെ നമുക്ക് ഇപ്പോ ഈ സമയം ആവശ്യമില്ല. ഒരു തീരമാനമെടുക്കാൻ ഒരുപാട് കമ്മിറ്റികൾ, ഒരുപാട് അപ്രൂവലുകൾ, ആർക്കും എന്തിനേയും എതിർക്കാവുന്ന അവസ്ഥ, പണം മുടക്കുന്ന സംരംഭകന് ഞാഞൂലുകളേയും ഭയന്ന് മുന്നോട്ട് പോകേണ്ട സാഹചര്യം… ആ പഴയ സിറ്റുവേഷൻ ഇനി ഉണ്ടാകരുത്. പ്രൊട്ടസ്റ്റ് കൾച്ചറിൽ അഭിരമിച്ച്, പ്രൊഡക്ഷൻ കൾച്ചർ തീരെ പരിചയിക്കാതിരുന്ന സമൂഹമാണ് നമ്മുടേത്. അതുകൊണ്ട്, ബിഹേവിയറൽ കൾച്ചറിൽ കേരളം ഒറുപാട് മാറിയേ പറ്റൂ. അത് സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല, മലയാളികളുടെ ആകെ ഉത്തരവാദിത്വമാണ്.

കേരളം വിലവെയ്ക്കുന്നത് ഇൻഡലക്ച്വൽ എക്സലെൻസിനാണ്, എന്നാൽ എക്സിക്യൂഷൻ എക്സലൻസിനെയാണ് സിംഗപ്പൂരുപോലെയുള്ള മോഡേൺ സൊസൈറ്റികൾ വിലവെയ്ക്കുന്നത്. അവിടെയാണ് വ്യത്യാസം. നമ്മൾ അന്തി ചർച്ചകളും കവല ചർച്ചകളും ആഘോഷിക്കുമ്പോൾ, അവർ കാര്യങ്ങൾ പൂർത്തീകരിച്ച് ഡെലിവറി എക്സലൻസിനെ ആഘോഷിക്കുന്നു. നമ്മൾ ചിന്തകരേയും എഴുത്തുകാരേയും താരങ്ങളേയും നിർമ്മിക്കുന്നു, സിംഗപ്പൂർ ബില്യൺ ഡോളർ കമ്പനികളുടെ ഫൗണ്ടേഴ്സിനെ നിർമ്മിക്കുന്നു. നമ്മൾ വിവാദം വ്യവസായമാക്കുന്നു, അവർ വ്യവസായം വിവാദമാകാതിരിക്കാൻ ശ്രദ്ധിക്കുന്നു.

എക്സിക്യൂഷൻ, സ്കെയിലിംഗ്, എക്സ്പോർട്ട് ഡ്രിവണായ തിങ്കിംഗ് എന്നിവയിലേക്ക് മലയാളിയുടെ ചിന്താഗതി മാറട്ടെ. നിക്ഷേപിക്കാൻ വരുന്ന സംരംഭകന്, രാഷ്ട്രീയക്കാരനെ പേടിക്കണം, ട്രേഡ് യൂണിയനെ പേടിക്കണം, പരിസ്ഥിതിയെ പേടിക്കണം, കൾച്ചറിനേയും സമൂഹത്തേയും പേടിക്കണം എന്ന അവസ്ഥ മാറി വന്നേ പറ്റൂ. കേരളത്തിന് എന്ത് പറ്റും എന്ത് പറ്റില്ല എന്ന് ഇന്ന് നല്ല ബോധ്യമുണ്ട്. ഒരുപാട് സംരംഭകരുടെ ജീവിതം ബലികൊടുത്താണെങ്കിലും ആ ക്ലാരിറ്റി കേരളത്തിന് വരുന്നുണ്ട്. ഐടി-യും, സ്ക്കില്ലും, നോളേജും, ടെക്നോളജിയും ഉൾപ്പെടുന്ന ഹൈ വാല്യു സർവ്വീസുകളുടേയും, ഡീപ് ടെക് ഇന്നവേഷനുകളുടേയും, ഗ്ലോബൽ ട്രേഡിന്റേയും, എഐ, ഹെൽത്ത് ടെക്, മാരിടൈം സർവ്വീസുകളുടേയും, ഹെൽത്ത് കെയർ-വെൽനെസ് മേഖലയിലേയും പുതിയ സംരംഭക സാധ്യതകൾ നമുക്ക് ആരായാം. ഒപ്പം ആദ്യം പറഞ്ഞ, ഫുഡ് സെക്ടറിലെ അതീവ സാധ്യതയുള്ള മില്യൺ ഡോളർ ബിസിനസ്സിനെക്കുറിച്ചും. ഒരുകാര്യം വ്യക്തമാണ്- മൂലധനം ആകർഷിക്കാതെ, നിക്ഷേപകരെ കൊണ്ടുവരാതെ, സംരംഭകരെ ബഹുമാനിക്കാതെ, ആശയത്തിനും സംശയത്തിനുമപ്പുറം എക്സിക്യൂഷനിലെ സ്പീഡ് നടപ്പാക്കാതെ, ഒരു നാടും വളരില്ല, മുന്നോട്ട് പോകില്ല. ആ തിരിച്ചറിവിൽ മാറാൻ ശ്രമിക്കുന്ന കേരളത്തിൽ ഇനി മാറേണ്ടത് സമൂഹത്തിന്റെ മനോഭാവം കൂടിയാണ്.
Kerala, long admired for its education, healthcare, and social progress, faces a fundamental challenge in transforming its economic landscape: moving from a culture that celebrates intellectual debate to one that prizes execution, speed, and entrepreneurial results. While neighboring states like Tamil Nadu and Karnataka have leveraged manufacturing, private capital, and startup-friendly ecosystems to drive growth, Kerala historically discouraged private enterprise, overemphasized discussion over action, and created barriers for investors and entrepreneurs. Today, the state is striving to change that narrative—streamlining approvals, establishing industrial corridors, and fostering a culture of fast decision-making and delivery. The shift requires not just government initiative but a broader societal mindset change: valuing execution, scaling businesses, embracing exports, and supporting high-value sectors like IT, deep tech, healthcare, and maritime services. For Kerala to fully realize its potential, intellectual excellence must be paired with a relentless focus on action, investment, and real-world impact.
