സിനിമയിലും വേദികളിലും മികച്ച പെർഫോമൻസുകൾ കാഴ്ചവെയ്ക്കുന്ന അഭയ ഹിരൺമയി ചാനൽ അയാം ഷീ പവറിനോട് അനുബന്ധിച്ചുള്ള പോഡ്കാസ്റ്റിൽ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. സ്ട്രോങ്ങ് വുമൺ എന്ന ടേർമിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയ അവർ , ജീവിതത്തിൽ പ്രഷർ അനുഭവിക്കാതെ, തങ്ങളുടെ സ്വാഭാവിക നിലയിലും എനzർജി അലൈൻഡ് ആയി നിലകൊള്ളുന്നതാണ് പ്രധാനമെന്ന് വ്യക്തമാക്കി.

സ്റ്റേജിൽ സ്ത്രീകൾ ഡാൻസ് ചെയ്യുമ്പോൾ, അവരുടെ ആത്മവിശ്വാസവും എനെർജിയും കാണുമ്പോൾ വലിയ സന്തോഷം ലഭിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. പെർഫോമർ ആയതിനാൽ, സ്റ്റേജിലെ പ്രകടനങ്ങൾ ആസ്വദിക്കുന്നതിൽ എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ടെന്നും അഭയ ഹിരൺമയി പറഞ്ഞു.
പബ്ലിക് പ്ലാറ്റ്ഫോമുകളിലെയും സ്റ്റേജുകളിലെയും നെഗറ്റീവ് ഫീഡ്ബാക്കുകൾ പ്രകടനങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കാറുണ്ടെന്നും അഭയ ഹിരൺമയി വ്യക്തമാക്കി. നെഗറ്റീവ് കമന്റുകളിൽ കുടുങ്ങാൻ തയ്യാറല്ലെന്നും, സംഗീതത്തിൽ ഫോക്കസ്ഡ് ആണെങ്കിൽ സ്റ്റേജിൽ ഏറ്റവും മികച്ച പ്രകടനം നൽകാനാകുമെന്നും അവർ വിശദീകരിച്ചു.
Singer Abhaya Hiranmayi shares her thoughts on stage energy, self-confidence, and how she stays focused on music despite negative feedback in a recent podcast.
