ഇന്ത്യൻ വ്യോമസേന (IAF) ഏകദേശം 80 സൈനിക ഗതാഗത വിമാനങ്ങൾ വാങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഇതിനുപിന്നാലെ അമേരിക്കൻ എയ്റോസ്പേസ് ഭീമനായ ലോക്ക്ഹീഡ് മാർട്ടിൻ തങ്ങളുടെ C-130J സൂപ്പർ ഹെർക്കുലീസ് വിമാനമാണ് ഇന്ത്യയ്ക്ക് ഏറ്റവും മികച്ച തിരഞ്ഞെടുപ്പെന്ന വാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യക്ക് അധികമായി ഈ വിമാനങ്ങൾ സ്വന്തമാകുന്നതിലൂടെ ക്വാഡ് (QUAD) രാജ്യങ്ങളായ ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവിടങ്ങളിലെ ടാക്ടിക്കൽ എയർലിഫ്റ്റ് ശേഷിയിൽ കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി.

Lockheed Martin India

അവസരം ലഭിച്ചാൽ ഇന്ത്യയിൽ തന്നെ C-130J വിമാനങ്ങളുടെ നിർമ്മാണത്തിനായി ‘മെഗാ ഹബ്’ സ്ഥാപിക്കുമെന്നും, ഇത് അമേരിക്കയ്ക്ക് പുറത്ത് ലോകത്തിൽ ആദ്യമായുള്ള ആഗോള നിർമ്മാണ കേന്ദ്രമായിരിക്കുമെന്നും ലോക്ക്ഹീഡ് മാർട്ടിന്റെ മുതിർന്ന ഉദ്യോഗസ്ഥർ പിടിഐയോട് പറഞ്ഞു. ഇതുവരെ C-130J സൂപ്പർ ഹെർക്കുലീസ് വിഭാഗത്തിലെ 560ലധികം വിമാനങ്ങൾ ലോക്ക്ഹീഡ് മാർട്ടിൻ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ദശലക്ഷത്തിലധികം പറക്കൽ മണിക്കൂറുകൾ പൂർത്തിയാക്കിയ ഈ വിമാനങ്ങൾ 23 രാജ്യങ്ങളിലെ 28 ഓപ്പറേറ്റർമാർ ഉപയോഗിക്കുന്നു. ഇന്ത്യൻ വ്യോമസേന നിലവിൽ 12 C-130J വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. സാധാരണ ഗതാഗത പതിപ്പിനൊപ്പം, ഇന്റലിജൻസ്, ഇലക്ട്രോണിക് വാർഫെയർ, സ്പെഷ്യൽ ഫോഴ്‌സ് പിന്തുണ, തിരച്ചിൽ-രക്ഷാ ദൗത്യങ്ങൾ, കമാൻഡ് റോളുകൾ എന്നിവയ്ക്കായി പ്രത്യേകമായി രൂപകൽപ്പന ചെയ്ത നിരവധി പതിപ്പുകളും C-130J-യ്ക്ക് ഉണ്ടെന്നും ലോക്ക്ഹീഡ് മാർട്ടിൻ അറിയിച്ചു. ഇന്ത്യയ്‌ക്കൊപ്പം ക്വാഡ് അംഗരാജ്യങ്ങളായ അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ എന്നിവയും ഇതിനകം തന്നെ C-130J വിമാനങ്ങൾ ഉപയോഗിക്കുന്നതായും ലോക്ക്ഹീഡ് മാർട്ടിൻ എയർ മൊബിലിറ്റി ആൻഡ് മാരിടൈം മിഷൻസ് വിഭാഗം വൈസ് പ്രസിഡന്റ് പാട്രീഷ്യ ട്രിഷ് പേഗൻ പറഞ്ഞു.

C-130J വിമാനങ്ങളിൽ പുതിയ സാങ്കേതികവിദ്യകൾ ഉൾപ്പെടുത്തുന്ന പ്രവൃത്തിയിലാണ് കമ്പനി. F-35 ലൈറ്റ്നിംഗ് യുദ്ധവിമാനങ്ങളിൽ ഉപയോഗിക്കുന്ന ഡിസ്‌ട്രിബ്യൂട്ടഡ് അപർചർ സിസ്റ്റം (DAS) ഉൾപ്പെടെയുള്ള നവീകരണങ്ങൾ ഇതിനകം ആസൂത്രണം ചെയ്തിട്ടുണ്ട്. ആറു ഇൻഫ്രാറെഡ് ക്യാമറകളുള്ള ഈ സിസ്റ്റം മിസൈൽ മുന്നറിയിപ്പ്, നൈറ്റ് വിഷൻ തുങ്ങിയവ നൽകുന്നതാണെന്നും അവർ കൂട്ടിച്ചേർത്തു.

Lockheed Martin offers to set up a global C-130J Super Hercules ‘Mega Hub’ in India. As the IAF plans to acquire 80 transport aircraft, discover how this move boosts India’s defense manufacturing and Quad synergy.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version