പ്രഥമ ഓഹരി വിൽപനയ്ക്ക് (IPO) ഒരുങ്ങി ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സെപ്റ്റോ (Zepto). 1.3 ബില്ല്യൻ ഡോളർ അഥവാ 11,000 കോടി രൂപ സമാഹരിക്കാനുള്ള ഐപിഓയ്ക്കായാണ് കമ്പനി തയാറെടുക്കുന്നത്. 11,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് ഡയറക്ടർ ബോർഡിൽ നിന്ന് അനുമതി ലഭിച്ചതായും പുതിയ ഇക്വിറ്റി ഇഷ്യുവിന്റെയും വിൽപ്പനയ്ക്കുള്ള ഓഫറിന്റെയും മിശ്രിതമായിരിക്കും ഓഫർ എന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ, സ്വിഗ്ഗി, മീഷോ, ഗ്രോ തുടങ്ങിയ കമ്പനികളും ഐപിഒ അപേക്ഷ സമർപ്പിച്ചിരുന്നു.

കൈവല്യ വോഹ്റ, ആദിത് പാലിച്ച എന്നിവർ ചേർന്ന് സ്ഥാപിച്ച ക്വിക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് സെപ്റ്റോ. പത്ത് മിനിട്ടിനുള്ളിൽ പലചരക്ക് അടക്കമുള്ള ഉത്പന്നങ്ങൾ ഡെലിവെറി ചെയ്യുന്ന കമ്പനിയുടെ ഐപിഓയ്ക്ക് ഡിസംബർ 23നാണ് ഓഹരി ഉടമകൾ അനുമതി നൽകിയത്. കമ്പനി അടുത്തിടെ നിക്ഷേപകരിൽ നിന്ന് 450 മില്യൺ ഡോളർ സമാഹരിച്ച്, മൊത്തം ഫണ്ടിംഗ് 2.3 ബില്യൺ ഡോളറായി ഉയർത്തിയിരുന്നു. കഴിഞ്ഞ ഫണ്ടിംഗ് റൗണ്ടിൽ, ക്യു-കോം മേജറിന്റെ മൂല്യം 7 ബില്യൺ ഡോളറായിരുന്നു. നിലവിൽ ഓഹരി വിപണിയിൽ വ്യാപാരം ചെയ്യപ്പെടുന്ന സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ കമ്പനികളുമായാണ് ബെംഗളൂരു ആസ്ഥാനമായ സെപ്റ്റോ മത്സരിക്കുക. സ്വിഗ്ഗിയുടെ ഇൻസ്റ്റമാർട്ട്, സൊമാറ്റോയുടെ ബ്ലിങ്കിറ്റ്, ഫ്ലിപ്കാർട്ടിന്റെ മിനുട്ട്സ്, ആമസോൺ നൗ തുടങ്ങിയവയാണ് ക്വിക്ക് കൊമേഴ്സ് രംഗത്തെ മറ്റ് മുൻനിര കമ്പനികൾ.
ഏറ്റവും പുതിയ റിപ്പോർട്ടുകൾ 9669 കോടി രൂപയാണ് സെപ്റ്റോയുടെ വരുമാനം. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 129 ശതമാനത്തിന്റെ വർധനയുണ്ടായെങ്കിലും നഷ്ടം ഇരട്ടിയായിട്ടുമുണ്ട്. 1214 കോടി രൂപയായിരുന്ന നഷ്ടം 3367 കോടി രൂപയായാണ് ഉയർന്നത്.
Quick commerce giant Zepto is set to launch its ₹11,000 crore IPO following board approval. Founded by Kaivalya Vohra and Aadit Palicha, the company prepares to compete with Swiggy and Zomato in the public market.
