ലാഭകരമായ സ്റ്റാർട്ടപ്പ് അടച്ചുപൂട്ടി, പൂർണമായും നിർമിത ബുദ്ധി (AI) ആധാരമാക്കിയുള്ള പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ച് ശ്രദ്ധ നേടുകയാണ് ധ്രുവ് അമീൻ എന്ന ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ. 33കാരനായ ധ്രുവ് അമീനും മാർകസ് ലോവും ചേർന്ന് സ്ഥാപിച്ച ‘Anything’ എന്ന എഐ സ്റ്റാർട്ടപ്പാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. അടുത്തിടെ 11 മില്യൺ ഡോളർ ഫണ്ടിംഗ് ലഭിച്ചതോടെ ഏകദേശം 100 മില്യൺ ഡോളറിന്റെ മൂല്യമാണ് കമ്പനിക്ക് കണക്കാക്കപ്പെടുന്നത്. ആദ്യഘട്ടത്തിൽ ‘Create’ എന്ന പേരിലായിരുന്നു ഇവരുടെ സംരംഭം പ്രവർത്തിച്ചിരുന്നത്. സ്റ്റാർട്ടപ്പുകളെ ഫ്രീലാൻസ് സോഫ്റ്റ്‌വെയർ എൻജിനീയർമാരുമായി ബന്ധിപ്പിക്കുന്ന മാർക്കറ്റ്‌പ്ലേസ് ആയിരുന്നു ക്രിയേറ്റ്. എഐ ഉപകരണങ്ങളുടെ സഹായത്തോടെ ആപ്പുകളും വെബ്‌സൈറ്റുകളും നിർമ്മിക്കാൻ സഹായിച്ചിരുന്ന പ്ലാറ്റ്ഫോമായിരുന്നു ഇത്.

Dhruv Amin Anything AI

സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസിൽ ബിരുദവും, സ്റ്റാൻഫോർഡ് ഗ്രാജുവേറ്റ് സ്കൂൾ ഓഫ് ബിസിനസിൽ നിന്ന് എംബിഎയും നേടിയ ധ്രുവ് അമീൻ, പിന്നീട് കമ്പ്യൂട്ടർ സയൻസിൽ തന്നെ മാസ്റ്റേഴ്സ് പൂർത്തിയാക്കി. ഗൂഗിളിലും യൂട്യൂബിലും പ്രൊഡക്ട് മാനേജ്മെന്റ് മേഖലയിൽ പ്രവർത്തിച്ച ശേഷമാണ് അദ്ദേഹം സംരംഭകത്വത്തിലേക്ക് കടന്നത്. 2022ൽ ChatGPTയുടെ വരവോടെ എഐയുടെ വേഗത്തിലുള്ള മുന്നേറ്റം ഭാവിയിൽ മനുഷ്യ സോഫ്റ്റ്‌വെയർ ഡെവലപ്പർമാരുടെ ആവശ്യകത തന്നെ കുറയ്ക്കുമോ എന്ന ചോദ്യമാണ് ധ്രുവ് അമീനിനെ മാറിചിന്തിക്കാൻ പ്രേരിപ്പിച്ചത്. 2023 ആദ്യം തന്നെ, ജനറേറ്റീവ് എഐ കോഡിംഗ് മേഖലയെ പൂർണമായി മാറ്റിമറിക്കുമെന്ന നിഗമനത്തിൽ എത്തിയതോടെയാണ് ‘Create’ എന്ന സംരംഭത്തിന്റെ ബിസിനസ് മാതൃകയിൽ മാറ്റം വരുത്തിയത്.

തുടർന്ന് 2023 ഒക്ടോബറിൽ ക്രിയേറ്റ് അടച്ചുപൂട്ടാൻ തീരുമാനിച്ചു. ഏഴ് അംഗ സംഘത്തിലെ പകുതി ജീവനക്കാരെ പിരിച്ചുവിട്ടു. ഫ്രീലാൻസ് ഡെവലപ്പർമാരുമായുള്ള ബന്ധവും അവസാനിപ്പിച്ചു. പുതിയ തുടക്കത്തിൽ, ആപ്പുകളിലെ ഫോമുകൾ, കലണ്ടറുകൾ തുടങ്ങിയ ഘടകങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന എഐ ടൂൾ ആണ് ആദ്യം അവതരിപ്പിച്ചത്. തുടർന്ന് 2025 ഏപ്രിലിൽ, കോഡിംഗ് പരിചയം ഒന്നുമില്ലാതെ തന്നെ പൂർണമായ ഓൺലൈൻ ബിസിനസുകൾ — ബാക്ക്‌എൻഡ് സിസ്റ്റങ്ങൾ, പേയ്‌മെന്റുകൾ ഉൾപ്പെടെ — നിർമ്മിക്കാൻ കഴിയുന്ന ഉൽപ്പന്നവും അവതരിപ്പിച്ചു. ലാഭകരമായ സംരംഭം പോലും ഉപേക്ഷിച്ച് സാങ്കേതിക മാറ്റങ്ങൾക്ക് ഒപ്പം നീങ്ങാനുള്ള ധൈര്യമാണ് ധ്രുവ് അമീനെയും എനിത്തിങ്ങിനേയും ഇപ്പോൾ സ്റ്റാർട്ടപ്പ് ലോകത്ത് വ്യത്യസ്തമാക്കുന്നത്

Discover the inspiring story of Indian-American entrepreneur Dhruv Amin, who shut down his profitable venture to launch ‘Anything,’ an AI startup now valued at $100 million. Learn how he is redefining software development.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version