Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » കേരളത്തിന്റെ അന്താരാഷ്ട്ര ആയുർവേദ കേന്ദ്രം ഉടൻ
News Update

കേരളത്തിന്റെ അന്താരാഷ്ട്ര ആയുർവേദ കേന്ദ്രം ഉടൻ

കേരളത്തിന്റെ നിർദിഷ്ട അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണകേന്ദ്രം ഉടൻ യാഥാർഥ്യമാകും.സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംവിധാനമൊരുക്കും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ ബയോ 360 സയന്‍സ് പാര്‍ക്കുമായും ധാരണയായി. കാന്‍സര്‍ ഗവേഷണ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്ററുമായും സഹകരിച്ച് പ്രവര്‍ത്തിക്കും.
News DeskBy News Desk31 December 2025Updated:31 December 20252 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

കേരളത്തിന്റെ നിർദിഷ്ട  അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ മന്ത്രാലയം.  40 ഓളം സ്ഥാപനങ്ങള്‍ ഗവേഷണവുമായി സഹകരിക്കാന്‍ ധാരണയായി. സംസ്ഥാനത്തെ എല്ലാ സയന്‍സ് ആന്റ് ടെക്‌നോളജി സ്ഥാപനങ്ങളും അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്നതിന് സംവിധാനമൊരുക്കും. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തെ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയില്‍ കൊണ്ടുവരുമെന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

International Ayurveda Research Center Kerala


   അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രവും  സിസിആര്‍എഎസുമായി Central Council for Research in Ayurvedic Sciences ധാരണപത്രം ഒപ്പിടും. കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍  ബയോ 360 സയന്‍സ് പാര്‍ക്കുമായും  ധാരണയായി. കാന്‍സര്‍ ഗവേഷണ രംഗത്ത് മലബാര്‍ കാന്‍സര്‍ സെന്ററുമായും സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി. അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ പ്രീ-ലോഞ്ച് ദേശീയ ഗവേഷണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

  ലോക ശ്രദ്ധയുള്ള ആയുര്‍വേദ രംഗത്ത് ഗവേഷണം അനിവാര്യമാണ്. അതിനാലാണ് ഗവേഷണത്തിന് വളരെ പ്രാധാന്യം നല്‍കി കിഫ്ബി വഴി വലിയ തുക ചെലവഴിച്ച് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാര്‍ത്ഥ്യമാക്കുന്നത്. ഗവേഷണ കേന്ദ്രത്തിന്റെ നിര്‍മ്മാണം കോവിഡ് കാരണം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. 2021-22ല്‍ കേന്ദ്രത്തിന്റെ നിര്‍മ്മാണം ആരംഭിച്ചു. ഇപ്പോള്‍ വലിയ രീതിയില്‍ മുന്നോട്ട് പോകാനായി. ജനുവരി അവസാനം അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടക്കും.

ഭാവിയിലെ ആരോഗ്യം ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം യാഥാർഥ്യമാക്കുന്നതിലൂടെ ആരോഗ്യ വകുപ്പ് നടത്തുന്നത്. കേരളത്തെ  ആയുര്‍വേദ വൈല്‍നസ് ടൂറിസത്തിന്റെ കേന്ദ്രമാക്കാനാണ് ശ്രമിക്കുന്നത്. ആയുര്‍വേദ രംഗത്ത് തെളിവധിഷ്ഠിതമായി ഡോക്യുമെന്റേഷന്‍ നടത്തുന്നതിനാണ് പരിശ്രമിക്കുന്നത്. ഇതിനായി  മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേര്‍ന്നിരുന്നു. മോഡേണ്‍ മെഡിസിനെ പോലെ ആയുര്‍വേദത്തെ നോക്കിക്കാണാന്‍  അന്താരാഷ്ട്ര ഗവേഷണ കേന്ദ്രത്തെ സജ്ജമാകുകയാണ് ലക്‌ഷ്യം.

Kerala’s proposed International Ayurveda Research Center is set to become a reality soon. A framework will be established to ensure all science and technology institutions in the state collaborate with the center. Additionally, an agreement has been reached with Bio 360 Life Sciences Park to cooperate on various activities. The center will also partner with the Malabar Cancer Center to conduct specialized research in the field of oncology.

Ayurveda research hub India banner Bio 360 Science Park collaboration CCRAS partnership evidence-based Ayurveda International Ayurveda Research Center Kerala Kerala wellness tourism KIIFB projects Kerala Malabar Cancer Center Ayurveda research Veena George Ayurveda center
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!

6 June 2026

എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്

6 June 2026

പോലീസിന് എസി ഹെൽമെറ്റ്

6 June 2026

വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 

6 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എണ്ണ കുഴിക്കുന്നു, പക്ഷെ പ്ലാൻ മറ്റൊന്ന്!
  • എസ്‌ട്രോ ടെക്റോബോട്ടിക്‌സിന്1 കോടി ഫണ്ടിംഗ്
  • പോലീസിന് എസി ഹെൽമെറ്റ്
  • വിസ്മയ ബജറ്റിനുണ്ടാകും സതീശൻ ടച്ച് 
  • ചെസ്സിൽ ചരിത്രം കുറിച്ച് പ്രഗ്നാനന്ദ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil