ലോകത്തിൽ ഏറ്റവുമധികം വരുമാനമുള്ള എഐ സ്ലോപ് ചാനലായി ഇന്ത്യയിൽ നിന്നുള്ള ചാനൽ. എഐ ടൂളുകൾ മാത്രം ഉപയോഗിച്ച് നിർമിക്കുന്ന കുറഞ്ഞ നിലവാരമുള്ളതും യുക്തിരഹിതവുമായ വീഡിയോകളെയാണ് എഐ സ്ലോപ് എന്നു വിളിക്കുന്നത്. ഇവയ്ക്ക് കൃത്യമായ കഥയോ അർത്ഥമോ ഉണ്ടാകില്ല, ചുരുക്കിപ്പറഞ്ഞാൽ തലയും വാലും ഉണ്ടാകില്ല. എഐ കണ്ടൻറ് ക്രിയേറ്റ് ചെയ്യുന്ന ബന്ദർ അപ്നാ ദോസ്ത് (Bandar Apna Dost) എന്ന യുട്യൂബ് ചാനലാണ് എഐ സ്ലോപ് വഴി 38 കോടി വാർഷിക വരുമാനം നേടിയിരിക്കുന്നത്. കുരങ്ങന്റെ എഐ മോഡൽ ഉപയോഗിച്ച് വീഡിയോകൾ ചെയ്യുന്ന ബന്ദർ അപ്നാ ദോസ്ത്, നിലവിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന എഐ സ്ലോപ് ചാനൽ കൂടിയാണ്. ഇതുവരെ 2.4 ബില്യൺ കാഴ്ചക്കാരെയാണ് ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

ആസാം സ്വദേശിയായ സുർജിത്ത് കർമകർ 2020ൽ തുടങ്ങിയ ചാനലാണിത്. എഐ ജെനറേറ്റഡ് കണ്ടൻറുകളായതു കൊണ്ടു തന്നെ അതിവേഗം മില്യൺ വ്യൂസ് നേടാൻ ഈ ചാനലിലെ വീഡിയോകൾക്ക് കഴിഞ്ഞു. ചാനലിൻറെ ഉള്ളടക്കം ആവർത്തന സ്വഭാവമുള്ളതായിട്ടുപോലും വീഡിയോകൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇന്ത്യയിൽ ഉൾപ്പെടെ മികച്ച കണ്ടൻറും ക്വാളിറ്റിയും ഉറപ്പാക്കി വീഡിയോകൾ ഉണ്ടാക്കുന്നവർക്കു പോലും ഇത്ര വ്യൂവേഴ്സിനെ ലഭിക്കുന്നില്ല. കുറഞ്ഞ ചിലവിൽ ലഭിക്കുന്ന എഐ വീഡിയോകൾക്ക് എത്രത്തോളം സ്വാധീനം ഉണ്ടാക്കാനാകും എന്നതിൻറെ ഉദാഹരണമാണ് ബന്ദർ അപ്നാ ദേസ്ത് പോലുള്ള ചാനലുകൾ. അതേസമയം, ഇത്തരം ചാനലുകളും കണ്ടൻ്റും കാഴ്ചാ സംസ്കാരത്തിന്റെ മോശം അവസ്ഥയെക്കൂടി എടുത്തുകാണിക്കുന്നതായും ചിലർ വിമർശനം ഉന്നയിക്കുന്നു.
Discover how the Indian YouTube channel ‘Bandar Apna Dost’ earned ₹38 crore through ‘AI Slop’—nonsensical AI-generated videos. Learn about the creator Surjit Karmakar and the 2.4 billion views phenomenon.