പശ്ചിമേഷ്യൻ സംഘർഷമുൾപ്പെടെ വിഷയങ്ങൾ രൂക്ഷമായതോടെ കേരളത്തിന്റെ കയറ്റുമതി വരുമാനം കുത്തനെ  ഇടിഞ്ഞു. രാജ്യത്ത് കയറ്റുമതിവരുമാനത്തിന്റെ കണക്കിൽ 2025 ൽ  15-ാം സ്ഥാനത്തായിരുന്നു കേരളം എങ്കിൽ ഈ 2026 ൽ കേരളം ആ പട്ടികയിൽ 16 ലേക്ക് പതിച്ചു. കേന്ദ്ര വാണിജ്യ-വ്യവസായ വകുപ്പിന്റെ കണക്കുകൾ പ്രകാരം 2025-ൽ സംസ്ഥാനത്തിന്റെ കയറ്റുമതി വരുമാനം 45,753.43 കോടി രൂപയാണ്. മുൻവർഷത്തെ 69,051.69 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 33.74 ശതമാനം ഇടിവ്.  2026-ൽ ഇതുവരെ കേരളം 7,315.31 കോടി രൂപയാണ് കയറ്റുമതിയിലൂടെ നേടിയിട്ടുള്ളത്‌.

Kerala export revenue drop

രാജ്യത്തിന്റെ കയറ്റുമതിവരുമാനത്തിൽ 1.21 ശതമാനം മാത്രമാണ് കേരളത്തിന്റെ വിഹിതം. കൂടാതെ, രാജ്യത്ത് കയറ്റുമതിവരുമാനത്തിന്റെ കണക്കിൽ  9,70,560.55 കോടി രൂപയുമായി ഗുജറാത്താണ് ഒന്നാം സ്ഥാനത്ത്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ഈ പട്ടികയിൽ ആദ്യ അഞ്ചിനകത്തുണ്ടെന്നത് സംസ്ഥാനത്തിന്റെ ദുർബലമായ വ്യവസായ നയമാണ് വ്യക്തമാക്കുന്നത്.

രാജ്യത്തിന്റെ കയറ്റുമതിവരുമാനത്തിൽ രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്ട്രയ്ക്ക് 6,06,382.29 കോടി രൂപയാണ്  വരുമാനം. അയൽസംസ്ഥാനങ്ങളായ  5,16,611.84 കോടി രൂപയുടെ വരുമാനമുണ്ടാക്കികൊണ്ട് തമിഴ്‌നാട്, കർണാടക 3,06,117.67 കോടി രൂപ , 2,01,449.73 കോടി രൂപയുടെ വരുമാനവുമായി  ഉത്തർപ്രദേശ് എന്നിവയാണ് തൊട്ടു പിന്നാലെ.


കയറ്റുമതി വരുമാനത്തിൽ സംസ്ഥാനത്ത് എറണാകുളം ജില്ല തന്നെയാണ് മുൻപിൽ. 2025-ൽ 27,551.95 കോടി രൂപയാണ് എറണാകുളം ജില്ലയുടെ കയറ്റുമതി വരുമാനം.  മുൻ വർഷം നേടാനായത്  52,334.69 കോടി രൂപ, ഇതിൽ  47 ശതമാനത്തിൽ അധികമാണ് ഇടിവ്.    57.32 കോടി രൂപ മാത്രം നേടി കാസർകോട് ജില്ലയാണ് ഏറ്റവും പിന്നിൽ .
രണ്ടും മൂന്നും സ്ഥാനത്തുള്ള ആലപ്പുഴ, കൊല്ലം ജില്ലകൾക്ക് യഥാക്രമം 5,949.53 കോടി രൂപ, 2,080.99 കോടി രൂപ എന്നിങ്ങനെ കയറ്റുമതിയിലൂടെ നേടാനായി. തൃശ്ശൂർ-1,995.47 കോടി രൂപ, കോട്ടയം – 1,530.23 കോടി രൂപ , പാലക്കാട്  -1,526.09 കോടി രൂപ , തിരുവനന്തപുരം – 1,172.03 കോടി രൂപ  എന്നിങ്ങനെ ജില്ലകൾ തൊട്ടുപിന്നിലുണ്ട്.

Driven by West Asian conflicts, Kerala’s export revenue witnessed a massive 33.74% decline, dragging the state down to the 16th spot in national export rankings.

Share.

Comments are closed.

Exit mobile version