എലിഗൻസ്, ടെക്, ഹൈബ്രിഡ് പ്രകടനം എന്നിവയുടെ സവിശേഷ സംഗമം അവതരിപ്പിക്കുന്ന അൾട്രാ-ലക്ഷ്വറി എസ്‌യുവിയാണ് ടൊയോട്ട സെഞ്ച്വറി 2026. യുഎസ് വിപണിയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കുന്ന ഈ എസ്‌യുവി വിശാലവും സുന്ദരവുമായ ഇന്റീരിയർ, മികച്ച ഹൈബ്രിഡ് പവർട്രെയിൻ, അതിവേഗ സ്മാർട്ട് ഫീച്ചറുകൾ എന്നിവയോടെ യാത്രാ അനുഭവം വേറിട്ടതാക്കും.

കണ്ടംപററി-ടൈംലെസ് ക്രാഫ്റ്റഡ് ശൈലിയിലാണ് സെഞ്ച്വറി 2026ന്റെ എക്സ്റ്റീരിയർ ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് ഗ്രില്ലിന്റെ ബോൾഡ് ഡിസൈൻ, സ്ലീക്ക് എൽഇഡി ഹെഡ്‌ലാമ്പുകൾ, വലിയ അലോയ് വീൽസ് എന്നിവ പ്രീമിയം ആകർഷണം വർധിപ്പിക്കുന്നു. ഇന്റീരിയറിൽ പ്രീമിയം ലെതർ സീറ്റിംഗ്, വുഡ് ട്രിംസ്, ത്രീ സീറ്റിങ് ലേഔട്ട്, അഡ്ജസ്റ്റബിൾ സീറ്റുകൾ, മസാജ് ഫംഗ്ഷനുകൾ തുടങ്ങിയ സവിശേഷതകളാണ് ഉള്ളത്.
വാഹനത്തിലെ ഹൈബ്രിഡ് സിസ്റ്റം സ്മൂത്ത് ആക്‌സിലറേഷൻ, ശക്തമായ ടോർക്ക്, ഇന്ധനക്ഷമത എന്നിവ നൽകുന്നു. അഡ്വാൻസ്ഡ് ടെക്‌നോളജി, ടച്ച്‌സ്ക്രീൻ ഇൻഫോടെയ്ന്മെന്റ്, സ്മാർട്ട് കാബിൻ നിയന്ത്രണങ്ങൾ, ഡിജിറ്റൽ ഡ്രൈവർ ഡിസ്പ്ലേ എന്നിവയുടെ സഹായത്തോടെ ഡ്രൈവിംഗ് അനുഭവം കൂടുതൽ എളുപ്പവും സുഖകരവുമാക്കുന്നു. അഡാപ്റ്റീവ് ക്രൂസ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ്, ലെയിൻ-കീപിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങൾ പുതിയ സെഞ്ച്വറിയിൽ സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നു.
Experience supreme comfort with the Toyota Century 2026. This ultra-luxury hybrid SUV features a premium leather interior, massage seats, and advanced smart tech.
