100 മില്യൺ ഡോളർ വിലമതിക്കുന്ന രണ്ട് ലക്ഷത്തിലധികം ടെസ്‌ല ഓഹരികൾ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന നൽകി ടെസ്‌ല-സ്പേസ് എക്സ് മേധാവിയും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്. 2025 ഡിസംബർ 30നാണ് വൻതുകയുടെ ഓഹരികൾ അദ്ദേഹം സംഭാവന ചെയ്തതെന്ന് യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കണക്കുകൾ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. വർഷാവസാന നികുതി ആസൂത്രണത്തിന്റെ ഭാഗമായാണ് നടപടിയെന്നും റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.

ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോൺ മസ്ക്, മുൻപും വൻ തുക ജീവകാരുണ്യത്തിനായി നൽകി ശ്രദ്ധ നേടിയിരുന്നു. 2024ൽ ഏകദേശം 112 മില്യൺ ഡോളർ വിലമതിക്കുന്ന ടെസ്‌ല ഷെയറുകൾ സമാനമായ രീതിയിൽ സംഭാവന ചെയ്തതാണ് ഇതിൽ പ്രധാനം. അതിനുമുൻപ് 2022 ഓഗസ്റ്റ് മുതൽ ഡിസംബർ വരെ, 1.95 ബില്യൺ ഡോളർ വിലമതിക്കുന്ന ടെസ്‌ല ഓഹരികളും, 2021ൽ 5.7 ബില്യൺ ഡോളർ ഓഹരികളും അദ്ദേഹം ഇത്തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്തു. നിലവിൽ 619 ബില്യൺ ഡോളർ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. 269 ബില്യൺ ഡോളർ ആസ്തിയുള്ള ഗൂഗിൾ സഹസ്ഥാപകൻ ലാറി പേജ്, 253 ബില്യൺ ഡോളർ ആസ്തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവർ സമ്പത്തിന്റെ കാര്യത്തിൽ മസ്‌കിനേക്കാൾ ബഹുദൂരം പിന്നിലാണ്.

Elon Musk donates over 200,000 Tesla shares worth $100 million to charity. Discover the details of his year-end tax planning

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version