കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ (Phase 2) ടെലികോം സംവിധാന കരാർ സ്വന്തമാക്കി എൽ ആൻഡ് ടി ടെക്നോളജി സർവീസസ് (L&T Technology). ടെലികമ്യൂണിക്കേഷൻ സിസ്റ്റം കോൺട്രാക്ടിൽ എൽ ആൻഡ് ടി ലോവസ്റ്റ് ബിഡർ ആയതായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) അറിയിച്ചു.

കരാറിനായി 730 ദിവസത്തെ സമ്പൂർണ സമയപരിധിയോടുകൂടിയ ബിഡാണ് ക്ഷണിച്ചിരുന്നത്. ടെലികോം സംവിധാനം ഡിസൈൻ, നിർമ്മാണം, വിതരണവും ഇൻസ്റ്റാളേഷൻ, ടെസ്റ്റിങ്, കമ്മീഷനിംഗ് എന്നിവ ഉൾപ്പെടുന്നതാണ് കരാർ. 2025 നവംബർ 17ന് ടെക്‌നിക്കൽ ബിഡുകൾ ഓപ്പൺ ആയപ്പോൾ എൽ ആൻഡി ടഡിക്കു പുറമേ സീമൻസ് ലിമിറ്റഡ്, ആൽസ്റ്റം ട്രാൻസ്പോർട്ട് ഇന്ത്യ ലിമിറ്റഡ് എന്നിങ്ങനെ മൂന്ന് കമ്പനികളാണ് ബിഡ് സമർപ്പിച്ചത്.

സമർപ്പിച്ച ബിഡുകളുടെ ടെക്‌നിക്കൽ വിലയിരുത്തൽ 2025 ഡിസംബർ 30ന് നടന്നു. അതേ ദിവസം ഫിനാൻഷ്യൽ ബിഡുകളും വിലയിരുത്തിയ ശേഷം, എൽ ആൻഡി ടെക്നോളജി സർവീസസിനു കരാർ നൽകാൻ തീരുമാനമാകുകയായിരുന്നു. എൽ ആൻഡ് ടിയുടെ ബിഡ് വാല്യു 95.3 കോടി രൂപയാണ്. അതേസമയം സീമൻസിന്റേത് 103.3 കോടിയും ആൽസ്റ്റം ട്രാൻസ്പോർട്ട് 116.7 കോടിയുമായിരുന്നു. പിങ്ക് ലൈൻ എന്നറിയപ്പെടുന്ന കൊച്ചി മെട്രോ രണ്ടാംഘട്ടത്തിന്റെ ആകെ നീളം 11.2 കിലോമീറ്ററാണ്. 1957 കോടി രൂപയാണ് രണ്ടാം ഘട്ടത്തിന്റെ നിർമാണച്ചിലവായി കണക്കാക്കപ്പെടുന്നത്.

L&T Technology Services emerges as the L1 bidder for Kochi Metro Phase 2 (Pink Line) telecommunication systems. The ₹95.3 crore project covers design, installation, and commissioning.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version