ഇന്ത്യയിൽ റെയിൽവേ സ്റ്റേഷൻ ഇല്ലാത്ത ഏക സംസ്ഥാനമാണ് സിക്കിം. എന്നിട്ടും മികച്ച ടൂറിസ്റ്റ് ഹബ്ബായാണ് സിക്കിം അറിയപ്പെടുന്നത്. സിക്കിമിലേക്കുള്ള സഞ്ചാരികൾ ബംഗാളിലെ സിലിഗുരി, ജൽപൈഗുരി സ്റ്റേഷനുകളിൽ ഇറങ്ങിയാണ് സംസ്ഥാനത്തേക്ക് എത്താറുള്ളത്. ഭൂപ്രകൃതിയാണ് സിക്കിമിൽ റെയിൽവേ സ്റ്റേഷൻ ഉണ്ടാക്കാൻ തടസ്സം നിൽക്കുന്ന പ്രധാന ഘടകം. ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ചെങ്കുത്തായ മലനിരകൾ നിറഞ്ഞതാണ്. അതുകൊണ്ട് റോഡ് ഗതാഗതമാണ് പ്രധാന യാത്രാ മാർഗം
ഭൂപ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് നിർമിച്ച ഗംഭീര റോഡുകളാണ് സിക്കിമിലുള്ളത്. മിക്കയിടത്തും റോഡ് ഗതാഗതം ഉള്ളതിനാൽ റെയിൽപ്പാതയുടെ ആവശ്യകത വലുതായിട്ടില്ല. അന്താരാഷ്ട്ര അതിർത്തി പങ്കിടുന്ന സംസ്ഥാനമാണ് സിക്കിം. അത് കൊണ്ട് തന്നെ പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഗവൺമെന്റ് കൂടുതലായി സംസ്ഥാനത്ത് ഊന്നൽ നൽകുന്നത്. റോഡിനു പുറമേ, ആകാശ മാർഗത്തിലൂടെയുള്ള സഞ്ചാരം, കേബിൾ കാറുകൾ തുടങ്ങിയവയാണ് സിക്കിമിലെ മറ്റ് യാത്രോപാധികൾ. അതേസമയം, സിക്കിമിനെ ദേശീയ റെയിൽവേ നെറ്റ്വർക്കുമായി ബന്ധിപ്പിക്കുന്ന സിവോക്–രംഗ്പോ റെയിൽവേ ലൈൻ നിർമാണം പുരോഗമിക്കുകയാണ്.

Discover why Sikkim remains the only Indian state without a single railway station. Learn about its breathtaking road networks, Himalayan challenges, and the upcoming Sivok-Rangpo rail project.
