ഇന്ത്യ സന്ദർശിക്കാൻ ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ്. ജനുവരി 12 മുതൽ 13 വരെയാണ് സന്ദർശനം. പ്രതിരോധ, സുരക്ഷാ വിഷയങ്ങൾ ഉൾപ്പെടെ ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണമാണ് ചർച്ചകളിൽ പ്രധാനമാകുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉക്രെയ്‌നിൽ തുടരുന്ന സംഘർഷത്തിന്റെയും വെനസ്വേലയിലെ യുഎസ് ഇടപെടലിന്റെയും പശ്ചാത്തലത്തിൽ, ആഗോള സമൂഹം നേരിടുന്ന രാഷ്ട്രീയ–സുരക്ഷാ വെല്ലുവിളികളുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് പങ്കുവെക്കാനുള്ള അവസരവും ഈ സന്ദർശനത്തിലൂടെ തെളിയും.

ഫ്രെഡറിക് മെർസിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. അഹമ്മദാബാദിൽ എത്തുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 25 വർഷം പൂർത്തിയാക്കിയ ഇന്ത്യ–ജർമ്മനി തന്ത്രപരമായ പങ്കാളിത്തത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതി ഇരു നേതാക്കളും അവലോകനം ചെയ്യും. വ്യാപാരം, നിക്ഷേപം, സാങ്കേതിക കൈമാറ്റം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിലാളികളുടെ മൊബിലിറ്റി എന്നിവയിലുള്ള സഹകരണം ചർച്ചകളിൽ ഉൾപ്പെടും. ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെയും ആഗോള സമൂഹത്തിന്റെയും പ്രയോജനത്തിനായി ഭാവിയിലേക്കുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുക എന്ന കാഴ്ചപ്പാട് സന്ദർശനം വീണ്ടും ഉറപ്പിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

ഹരിതവും സുസ്ഥിരവുമായ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം (people-to-people ties) എന്നിവയും ചർച്ചകളുടെ ഭാഗമാകും. അഹമ്മദാബാദിന് പുറമെ, മെർസും സംഘവും ബെംഗളൂരുവും സന്ദർശിക്കും.

German Chancellor Friedrich Merz arrives in India on Jan 12. PM Modi will receive him in Ahmedabad to discuss defense, trade, and global security issues like the Ukraine conflict.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version