2027ഓടെ മനുഷ്യനെ സുരക്ഷിതമായി ചന്ദ്രനിൽ ഇറക്കി ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കഴിയുന്ന ബഹിരാകാശ പേടകം വികസിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ. ഈ അഭിലാഷ ലക്ഷ്യത്തിനായി, ഗഗൻയാൻ ദൗത്യം ഇതിനകം ആരംഭിച്ചു കഴിഞ്ഞു. മാർസ് മുഷനിനായുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണെന്നും 2028 ഓടെ അത് പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഗുജറാത്ത് സർവകലാശാലയിൽ നടന്ന ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

1962 മുതൽ ഇന്ത്യ വിവിധ ആഭ്യന്തര ആവശ്യങ്ങൾക്കായി 133 ഉപഗ്രഹങ്ങൾ വിജയകരമായി വിക്ഷേപിച്ചതായി ഇന്ത്യയുടെ ബഹിരാകാശ യാത്രയിലെ പ്രധാന നാഴികക്കല്ലുകൾ വിശദീകരിക്കവേ അദ്ദേഹം പറഞ്ഞു. എൽവിഎം-3 ‘ബാഹുബലി’ ഉപയോഗിച്ച് കഴിഞ്ഞ മാസം വിക്ഷേപിച്ച 164 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹവും അദ്ദേഹം പരാമർശിച്ചു. നെക്സ്റ്റ് ജനറേഷൻ ലോഞ്ച് വെഹിക്കിളിന് (NGLV) അംഗീകാരം ലഭിച്ചതായും ഐഎസ്ആർഒ ചെയർമാൻ പറഞ്ഞു. ഇന്ത്യ ഇതുവരെ 34 രാജ്യങ്ങൾക്കായി 434 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു. വിശ്വസനീയമായ ആഗോള വിക്ഷേപണ സേവന ദാതാവ് എന്ന നിലയിലുള്ള സ്ഥാനം ഇതിലൂടെ ശക്തിപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, ഇന്ത്യയുടെ ബഹിരാകാശ പദ്ധതി റോക്കറ്റുകൾക്കും ഭ്രമണപഥങ്ങൾക്കും അപ്പുറം ബഹിരാകാശത്തെ ഡാറ്റാ പ്രോസസ്സിംഗ് രംഗത്തേക്കും കടക്കുകയാണ്. ഉപഗ്രഹ, ആശയവിനിമയ ഡാറ്റയുടെ ഓൺ-ബോർഡ് പ്രോസസ്സിംഗിനും സംഭരണത്തിനുമായി ഭ്രമണപഥത്തിൽ ഭൗതിക ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് ഐഎസ്ആർഒ പഠിച്ചുകൊണ്ടിരിക്കുകയാണെന്ന് ബഹിരാകാശ വകുപ്പ് (DoS) സ്ഥിരീകരിച്ചു. ഈ ആശയം പ്രാഥമിക ഘട്ടത്തിലാണെങ്കിലും, ഇന്ത്യയുടെ ബഹിരാകാശ സംവിധാനങ്ങളുടെ ഭാവി ഘടനയെക്കുറിച്ച് ചിന്തിക്കുന്ന രീതിയിലുള്ള മാറ്റത്തിന്റെ സൂചനയാണിത്. നിലവിൽ, മിക്ക ഉപഗ്രഹങ്ങളും ഡാറ്റ ശേഖരിക്കുന്നവയായി പ്രവർത്തിക്കുന്നു. ഭ്രമണപഥത്തിൽ ശേഖരിക്കുന്ന ചിത്രങ്ങൾ, സിഗ്നലുകൾ തുടങ്ങിയവ പ്രോസസ്സിംഗ്, വിശകലനം, സംഭരണം എന്നിവ നടക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഡൌൺലിങ്ക് ചെയ്തിരിക്കുന്ന തരത്തിലാണ് ഈ മോഡൽ പ്രവർത്തിക്കുന്നത്. പരിമിതമായ ബാൻഡ്വിഡ്ത്ത്-ഡൗൺലിങ്ക് വിൻഡോകൾ, കാലതാമസം തുടങ്ങിയ തടസ്സങ്ങളും ഇത് സൃഷ്ടിക്കുന്നു.
എന്നാൽ ഐഎസ്ആർഓയുടെ പര്യവേഷണ പ്രവർത്തനങ്ങൾ വ്യത്യസ്തമായ സമീപനത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഓൺ-ബോർഡ് ഡാറ്റ പ്രോസസ്സിംഗ്, സ്റ്റോറേജ് ശേഷികൾ ഉപയോഗിച്ച് ഉപഗ്രഹങ്ങളെ സജ്ജമാക്കുന്നതിലൂടെ, പ്രസക്തമായതോ മുൻകൂട്ടി പ്രോസസ്സ് ചെയ്തതോ ആയ വിവരങ്ങൾ മാത്രമേ ഭൂമിയിലേക്ക് കൈമാറേണ്ടതുള്ളൂ. ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ പുനഃക്രമീകരിക്കാൻ കഴിയും എന്നതിനാൽ ഓൺ-ബോർഡ് പ്രോസസ്സിംഗ് ആശയവിനിമയ ഉപഗ്രഹങ്ങൾക്ക് വഴക്കം നൽകുന്നതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് ഇതേക്കുറിച്ച് വ്യക്തമാക്കി.
ബഹിരാകാശത്ത് എഡ്ജ് കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചറിനുള്ള പ്രൂഫ്-ഓഫ്-കൺസെപ്റ്റ് സാധ്യമാണെന്ന് പ്രാഥമിക വിലയിരുത്തലുകൾ സൂചിപ്പിക്കുന്നു. അത്തരമൊരു സംവിധാനം ഇതിനകം തന്നെ വിഭാവനം ചെയ്യുന്നതായും DoS പറയുന്നു.
India targets landing humans on the moon by 2027. ISRO Chairman V. Narayanan also reveals plans for orbital data centers to revolutionize space data processing.
