2025ൽ ഇന്ത്യക്കാർ എങ്ങനെയാണ് റൈഡ് ഹെയ്ലിംഗ് പ്ലാറ്റ്ഫോം ഉപയോഗിച്ചത് എന്നതിനെക്കുറിച്ചുള്ള ഡാറ്റ പങ്കിട്ട് ഊബർ. മൊത്തത്തിൽ, ഇന്ത്യക്കാർ 11.6 ബില്യൺ കിലോമീറ്ററിലധികമാണ് സഞ്ചരിച്ചത്. 2024നെ അപേക്ഷിച്ച് 26.5% വർധനയാണിത്. അതിൽ 365 ദശലക്ഷം കിലോമീറ്ററും ഇലക്ട്രിക് വാഹനങ്ങളിലാണ് സഞ്ചരിച്ചത്.

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വിൽപ്പന വളർച്ച നേടിയത് ഡൽഹി എൻസിആർ, ഹൈദരാബാദ്, ബെംഗളൂരു, മുംബൈ, പൂനെ എന്നീ നഗരങ്ങളിലാണ്. കൊച്ചിയിലെ ഊബർ ഉപയോക്താക്കളെ ഇന്ത്യയിലെ ഏറ്റവും മികച്ച ഉപയോക്താക്കളായി 5 ൽ 4.91 റേറ്റിംഗ് നൽകി റേറ്റ് ചെയ്തു. കൊച്ചിയിലെ ഏകദേശം 98.3% പേർക്ക് ഡ്രൈവർമാർ ഫൈവ് സ്റ്റാർ റേറ്റിംഗ് നൽകി. 4.87 എന്ന ശരാശരി റേറ്റിംഗുമായി തിരുവനന്തപുരം തൊട്ടുപിന്നിലുണ്ട്. അതേസമയം, ഏറ്റവും ഉയർന്ന റേറ്റിംഗുള്ള റൈഡർമാരുള്ള നഗരങ്ങളിൽ പൂനെയും ചണ്ഡീഗഡും ഇടം നേടി. ദേശീയ ശരാശരി 4.76 സ്റ്റാർസാണ്.
Uber’s 2025 report reveals Indians traveled 11.6 billion km, a 26.5% jump. Kochi riders topped the charts with a 4.91/5 rating, followed by Thiruvananthapuram.
