XUV 7XO ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കി മഹീന്ദ്ര. 13.66 ലക്ഷം രൂപ മുതലാണ് വില ആരംഭിക്കുന്നത്. XUV700 നെ പിന്തുടർന്ന് വരുന്ന ഈ മോഡൽ പരിചിതമായ സിലൗറ്റ് നിലനിർത്തുന്നു. പുതുക്കിയ ഫ്രണ്ട് ഫാസിയ, പുതിയ അലോയ് വീലുകൾ, പുതുക്കിയ പിൻ ഡിസൈൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
6-സീറ്റർ, 7-സീറ്റർ കോൺഫിഗറേഷനുകളിലാണ് വാഹനമെത്തുന്നത്. മുൻഗാമിയിൽ നിന്ന് മാറ്റമില്ലാത്ത പവർട്രെയിനുകളാണ് ഉള്ളത്. XUV 7XO-യിൽ 540-ഡിഗ്രി ക്യാമറ സിസ്റ്റം, ലെവൽ-2 ADAS ഉൾപ്പെടെയുള്ള മികച്ച സുരക്ഷ ഒരുക്കുന്നു. ജനുവരി 8 മുതൽ വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവുകൾ ആരംഭിച്ചിരുന്നു. കഴിഞ്ഞ മാസംതന്നെ ബുക്കിംഗും ആരംഭിച്ചു.

മുമ്പ് XUV300 XUV 3XO എന്ന് പുനർനാമകരണം ചെയ്തപോലെ, നാമകരണത്തിലെ ഈ മാറ്റം കമ്പനിയുടെ പുതിയ ഉൽപ്പന്ന ഐഡന്റിറ്റിയെ പിന്തുടരുന്നുതാണ്. XUV 7XO യുടെ പ്രീ-ബുക്കിംഗുകൾ കഴിഞ്ഞ മാസം 21,000 രൂപയ്ക്കാണ് ആരംഭിച്ചത്. ബുക്കിംഗും ഡെലിവറികളും ജനുവരി 14 മുതൽ ആരംഭിക്കും
Mahindra officially launches the XUV 7XO in India starting at ₹13.66 Lakh. Features include a 540-degree camera, Level-2 ADAS, and refreshed design. Bookings are open now!
