Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക്
Travel and Food

വന്ദേ ഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക്

രാത്രിയാത്രയ്ക്ക് അനുയോജ്യമായ ബെർത്തുകൾ, ഓട്ടോമാറ്റിക് ഡോറുകൾ, സുരക്ഷാ സംവിധാനങ്ങൾ തുടങ്ങിയവയാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ സവിശേഷത.
News DeskBy News Desk13 January 2026Updated:13 January 20262 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിക്കാനിരിക്കുകയാണ്. കേരളത്തിലേക്ക് ഉൾപ്പെടെ പുതിയ ട്രെയിൻ വൈകാതെ എത്തും. ട്രെയിൻ ടിക്കറ്റ് നിരക്ക്, ബാധകമായ റിസർവേഷൻ ക്വാട്ടകൾ, മറ്റ് പ്രവർത്തന വിശദാംശങ്ങൾ എന്നിവ റെയിൽവേ വെളിപ്പെടുത്തിയിട്ടുണ്ട്. വിബി സ്ലീപ്പറിൽ ടിക്കറ്റ് പൂർണമായി കൺഫേം അല്ലെങ്കിലും യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ അനുവദിക്കുന്ന സൗകര്യമായ റിസർവേഷൻ എഗൈൻസ്റ്റ് ക്യാൻസലേഷൻ (RAC) അല്ലെങ്കിൽ വെയിറ്റിംഗ് ലിസ്റ്റ് ഉണ്ടായിരിക്കില്ല. പൂർണമായും കൺഫേം ആയ ടിക്കറ്റ് മാത്രമേ ഈ ട്രെയിനിൽ അനുവദിക്കൂ. ‌

Vande Bharat Sleeper ticket fares

ഗുവാഹത്തി – ഹൗറ റൂട്ടിലാണ് ആദ്യ വന്ദേ ഭാരത് സ്ലീപ്പർ സർവീസിനൊരുങ്ങുന്നത്. 960 രൂപയാണ് വന്ദേ ഭാരത് സ്ലീപ്പറിലെ (തേർഡ് എസി) അഥവാ  ഏറ്റവും കുറഞ്ഞ നിരക്ക്‌. മിനിമം ടിക്കറ്റ് നിരക്കിൽ 400 കിലോമീറ്റർ വരെ സഞ്ചരിക്കാം. 400 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് ഒറ്റനിരക്കായിരിക്കും ഈടാക്കുക. 400 കിലോമീറ്ററിന് ശേഷമുള്ള തേർഡ് എസി ഒരു കിലോമീറ്ററിന് 2.40 രൂപ നിരക്കിൽ കൂടും. സെക്കൻ്റ് എസിക്ക് 1240 രൂപയാണ് മിനിമം നിരക്ക്. 400 കിലോമീറ്ററിന് ശേഷമുള്ള ഓരോ കിലോമീറ്ററിനും 3.10 രൂപ വീതം കൂടും. ഫസ്റ്റ് എസിക്ക് മിനിമം ചാർജ് 1520 രൂപയാണ്. പിന്നീടുള്ള ഓരോ കിലോമീറ്ററും 3.80 രൂപ വീതം കൂടും. ഈ നിരക്കിന് പുറമെ ജിഎസ്ടിയും ഈടാക്കും. ആർഎസി ഇല്ലെങ്കിലും വനിതകൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ എന്നിവർക്കായി പ്രത്യേക ക്വാട്ട വന്ദേ ഭാരത് സ്ലീപ്പറിലുണ്ട്.

പേര് സൂചിപ്പിക്കുന്നത് പോലെ, ഇന്ത്യൻ റെയിൽവേ ശൃംഖലയിൽ നിലവിൽ സർവീസിലുള്ള വന്ദേ ഭാരത് ചെയർ കാർ ട്രെയിനിന്റെ സ്ലീപ്പർ ക്ലാസ് വകഭേദമാണ് ഈ ട്രെയിൻ. 16 കോച്ചുകളുള്ള വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ, റെയിൽ ഗതാഗത രംഗത്തെ സ്വയം പര്യാപ്തതയിൽ നിർണായക ചുവടുവെയ്പ്പാണ്. രാജ്യത്തുടനീളമുള്ള ദീർഘദൂര യാത്രക്ക് മികച്ച സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ പുറത്തിറക്കുന്നത്.  യുഎസ്ബി ചാർജിംഗ് സൗകര്യമുള്ള ഇൻറഗ്രേറ്റഡ് റീഡിംഗ് ലൈറ്റ്, പബ്ലിക് അനൗൺസ്‌മെൻറ്, വിഷ്വൽ ഇൻഫർമേഷൻ സംവിധാനം, ഡിസ്‌പ്ലേ പാനലുകൾ എന്നീ സവിശേതകളുണ്ട്. ഇതോടൊപ്പം സുരക്ഷാ ക്യാമറകളും, മോഡുലാർ പാൻട്രികൾ, ഭിന്നശേഷി യാത്രക്കാർക്കായി പ്രത്യേക ബെർത്തുകൾ, ടോയ്‌ലറ്റുകൾ എന്നിങ്ങനെ മികച്ച സൗകര്യങ്ങളും വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകും.

ദീർഘദൂര റെയിൽ യാത്രയിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങുന്ന ഇന്ത്യൻ റെയിൽ‌വേ, അടുത്ത കുറച്ച് വർഷത്തിനുള്ളിൽ 200 ലധികം വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി ഒന്നിലധികം നിർമ്മാണ പരിപാടികൾ നടന്നുവരികയാണ്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുമായി സഹകരിച്ച് ബിഇഎംഎൽ സ്ലീപ്പർ ട്രെയിൻ സെറ്റുകൾ നിർമ്മിക്കുന്നുണ്ട്. ഇന്ത്യൻ, റഷ്യൻ പങ്കാളികളുടെ സംയുക്ത സംരംഭമായ കൈനെറ്റും സെറ്റുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ, ടിറ്റാഗഡ് റെയിൽ സിസ്റ്റംസും  ഉൾപ്പെടുന്ന ഒരു കൺസോർഷ്യത്തിന് 80 സ്ലീപ്പർ വേരിയന്റുകൾ നിർമ്മിക്കാനുള്ള കരാർ നൽകിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിന്റെ ഇൻ-ഹൗസ് സ്ലീപ്പർ പതിപ്പിലും ഐസിഎഫ് പ്രവർത്തിക്കുന്നുണ്ട്.

Get the latest details on Vande Bharat Sleeper train fares. With no RAC or waiting lists, enjoy a premium travel experience starting at ₹960 for 400km. Check features and routes here.

3rd AC Vande Bharat fare banner Guwahati to Howrah Vande Bharat Indian Railways Indian Railways ticket rates No RAC in Vande Bharat Vande Bharat Sleeper features Vande Bharat Sleeper Kerala Vande Bharat Sleeper train price
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
News Desk
  • Website

Related Posts

എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി

1 June 2026

5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്

1 June 2026

കിരീടത്തിനൊപ്പം കോടികളും വാരി RCB

1 June 2026

ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം

1 June 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എഐ അധിഷ്ഠിത വികസന കുതിപ്പിനൊരുങ്ങി അദാനി
  • 5 പുരസ്‌കാരങ്ങൾ തൂത്തുവാരി വൈഭവ്
  • കിരീടത്തിനൊപ്പം കോടികളും വാരി RCB
  • ആർസിബിക്ക് തുടർച്ചയായ രണ്ടാം IPL കിരീടം
  • മലബാർ റിവർ ഫെസ്റ്റിവൽ ജൂലായിൽ
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By ORON SOLUTIONS.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil