കേരളത്തിലെ ആദ്യത്തെ വനിതാ സ്വകാര്യ വ്യവസായ പാർക്ക് പാലക്കാട് ലക്കിടി -പേരുർ വില്ലേജിൽ ഉയരുകയാണ്. 12 കോടിയിലധികം രൂപ മുതൽ മുടക്കിൽ ആരംഭിക്കുന്ന  ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻ്റേർഡ് ഡിസൈൻ ഫാക്ടറിയുടെ നിർമ്മാണം പൂർത്തിയാകുമ്പോൾ 30 വ്യവസായ യൂണിറ്റുകൾക്ക്   ഇവിടെ പ്രവർത്തിക്കാൻ സാധിക്കും.  സ്വകാര്യ സംരംഭകരുടെ മുതൽ മുടക്കിലാണ് കേരളത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പാർക്ക് ഉയരുക.  സംരംഭകരായ വനിതകൾക്ക് മാത്രമാണ് ഇവിടെ വ്യവസായ യൂണിറ്റുകൾ ആരംഭിക്കുവാൻ അനുമതി നൽകുക. സ്ത്രീ സൗഹൃദ വ്യവസായ സംരംഭങ്ങൾ കേരളത്തിൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണീ നീക്കം.

First Women's Private Industrial Park in Kerala

പാർക്കിന്റെ തറക്കല്ലിടൽ ചടങ്ങ്  വ്യവസായ മന്ത്രി പി രാജീവ് നിർവഹിച്ചു. ജില്ലയിലെ ഒറ്റപ്പാലം മണ്ഡലത്തിലെ ലക്കിടി -പേരുർ വില്ലേജിൽ 6.5 ഏക്കർ ഭൂമിയിലാണ് ലെഗസി ഇൻഡസ്ട്രിയൽ സോൺ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി ആരംഭിക്കുന്നത്.  സൽ‍മ, അൻസീന, അഷിബ, ഷഹാല, ഫാത്തിമ റാസ എന്നിവരുടെ പാർട്ണർഷിപ്പിൽ തുടങ്ങുന്ന ഈ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി വഴി 150 കോടി രൂപയുടെ നിക്ഷേപവും 1500 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും പാർക്കിന് സാധിക്കും.   സർക്കാർ സ്വകാര്യ വ്യവസായ പാർക്കുകൾക്കായി പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക സഹായമുൾപ്പെടെയുള്ള കാര്യങ്ങളും ഇവർക്ക് ലഭ്യമാക്കും.

കേരളമാകെ വനിതകൾ സംരംഭകലോകത്തേക്ക് കടന്നുവന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരമൊരു വനിതാ വ്യവസായ പാർക്ക് കൂടുതൽ സ്ത്രീകളെ സംരംഭകരാകാൻ പ്രേരിപ്പിക്കുമെന്നുറപ്പാണ് എന്ന് വ്യവസായമന്ത്രി പി രാജീവ് പ്രതികരിച്ചു.    പാർക്കിനും വനിതാ സംരംഭകർക്കും എല്ലാവിധ പിന്തുണയും സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടാകും എന്നും  മന്ത്രി ഉറപ്പ് നൽകി.

Kerala marks a milestone with its first-ever women’s private industrial park in Palakkad. Located at Luckidi-Perur, the Legacy Industrial Zone aims to attract ₹150 crore investment and create 1,500 jobs exclusively for women entrepreneurs.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version