കമ്പനിയുടെ ആദ്യ റെസിഡൻഷ്യൽ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം (BESS) ആയ ‘ഓല ശക്തി’ (Ola Shakti) വിപണിയിൽ അവതരിപ്പിച്ച് ഓല ഇലക്ട്രിക്. തമിഴ്നാട് കൃഷ്ണഗിരിയിലെ ഗിഗാഫാക്ടറിയിലാണ് നിർമാണം. 4680 ഭാരത് സെൽ പ്ലാറ്റ്ഫോമിന്റെ വികസനം വേഗത്തിലാക്കാനും ഓട്ടോമോട്ടീവ് മേഖലയ്ക്ക് പുറത്തേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായുമാണ് നീക്കം.

ഗാർഹിക ആവശ്യങ്ങൾ, കൃഷിയിടങ്ങൾ, ചെറുകിട ബിസിനസുകൾ എന്നിവർക്കായുള്ള പോർട്ടബിൾ എനർജി സ്റ്റോറേജ് സൊല്യൂഷനാണ് ‘ഓല ശക്തി’. സാധാരണ ലെഡ്-ആസിഡ് ഇൻവർട്ടറുകളുടെയും ഡീസൽ ജനറേറ്ററുകളുടെയും പകരമായാണ് ഇത്തരമൊരു ഉൽപ്പന്നവുമായി എത്തിയിരിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി. 200V മുതൽ 240V വരെ ഇൻപുട്ട് വോൾട്ടേജ് പരിധിയിൽ പ്രവർത്തിക്കാനാകും. പൊടി, വെള്ളം, മൺസൂൺ സാഹചര്യങ്ങൾ എന്നിവയെ പ്രതിരോധിക്കുന്ന IP67 റേറ്റഡ്, സ്പിൽ-പ്രൂഫ് ബാറ്ററികൾ ഉൾക്കൊള്ളുന്നു.
‘ഓല ശക്തി’ 1kW/1.5kWh, 1kW/3kWh, 3kW/5.2kWh, 6kW/9.1kWh എന്നീ നാല് കോൺഫിഗറേഷനുകളിലാണ് ലഭ്യമാകുക. കോൺഫിഗറേഷനുസരിച്ച് എയർ കണ്ടീഷണർ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ, ഫാം പമ്പ്, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ തുടങ്ങിയവ പ്രവർത്തിപ്പിക്കാനാകും. രണ്ട് മണിക്കൂറുവരെയാണ് ചാർജിംഗ് സമയം. ഫുൾ ലോഡിൽ 1.5 മണിക്കൂർ വരെ ബാക്കപ്പ് ശേഷിയുണ്ട്. ഓല ഇലക്ട്രിക് വെബ്സൈറ്റിൽ ₹999 ബുക്കിംഗ് അമൗണ്ട് നൽകി റിസർവേഷൻ നടത്താം.
Ola Electric launches ‘Ola Shakti’, its first residential Battery Energy Storage System (BESS). Powered by indigenous 4680 Bharat Cells, Ola Shakti offers scalable power backup for homes, farms, and businesses. Starting at ₹29,999.
