റഷ്യയിൽനിന്നുള്ള ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ വൻ ഇടിവ്. 2025 നവംബർ മാസത്തെ അപേക്ഷിച്ച് ഡിസംബർ മാസത്തിൽ 29% കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ മൂന്നാമതായി. ചൈന നിലവിൽ ഒന്നാമതും, തുർക്കി രണ്ടാമതുമാണ്. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിക്കെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തിൽ ഇന്ത്യയ്ക്ക് അധിക താരിഫ് ഏർപ്പെടുത്തിയിരുന്നു. തുടർന്ന്, റിലയൻസ് ഉൾപ്പെടെയുള്ള കമ്പനികൾ ഇറക്കുമതി കുറച്ചതോടെയാണ് ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ ഇടിവുണ്ടായത്.

2025 ഡിസംബറിൽ ഇന്ത്യ റഷ്യയിൽനിന്ന് 27,000 കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെയ്തു; നവംബറിൽ ഇത് 34,000 കോടി രൂപ ആയിരുന്നു. റിലയൻസ് ജാംനഗർ എണ്ണസംസ്കരണശാലയിലേക്കുള്ള ഇറക്കുമതിയിലാണ് ഏറ്റവും വലിയ കുറവുണ്ടായിരിക്കുന്നത്. നവംബറുമായി താരതമ്യപ്പെടുത്തുമ്പോൾ ജാംനഗറിൽ ഇറക്കുമതി പകുതിയോളം മാത്രമാണ് ഡിസംബറിൽ നടന്നത്. അതേസമയം, പൊതുമേഖലാ എണ്ണ ശുദ്ധീകരണശാലകളിലെ ഇറക്കുമതിയിലും 15% കുറവുണ്ട്. നിലവിൽ റഷ്യയിൽനിന്നുള്ള ഇറക്കുമതിയുടെ 48% ചൈനയുടേതാണ്. ഡിസംബറിൽ ചൈന റഷ്യയിൽനിന്ന് 63,000 കോടി രൂപയുടെ എണ്ണ ഇറക്കുമതി ചെയ്തു
India’s crude oil imports from Russia saw a sharp 29% decline in December 2025. Following US tariff warnings and reduced orders from Reliance, India now ranks 3rd behind China and Turkey in Russian oil imports. Read more.
