കുതിച്ചുയർന്ന് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി. 2025ൽ രാജ്യത്ത് നിന്നുള്ള ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപയിലധികമായിരുന്നെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ വർഷം നാല് സെമികണ്ടക്ടർ പ്ലാന്റുകൾ ഉത്പാദനം ആരംഭിക്കുന്നതോടെ അത് ഇനിയും വളരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

2025-ൽ ഇലക്ട്രോണിക്സ് കയറ്റുമതി 4 ട്രില്യൺ രൂപ കവിഞ്ഞു, ഇത് തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും വിദേശനാണ്യം കൊണ്ടുവരികയും ചെയ്തു. നാല് സെമികണ്ടക്ടർ പ്ലാന്റുകൾ വാണിജ്യ ഉൽപ്പാദനത്തിലേക്ക് വരുന്നതോടെ 2026ലും മൊമെന്റം തുടരും-സോഷ്യൽ മീഡിയ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു. 2025ൽ ഇന്ത്യയിൽ നിന്നുള്ള ഐഫോൺ കയറ്റുമതി 2.03 ട്രില്യൺ രൂപയായി ഉയർന്നതായും 2024 കലണ്ടർ വർഷത്തിലെ 1.1 ട്രില്യൺ രൂപയേക്കാൾ ഇരട്ടിട്ടിലധികമാണ് ഇതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്തെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിൽ മൊബൈൽ ഫോൺ വ്യവസായമാണ് ആധിപത്യം പുലർത്തുന്നത്. 25 ലക്ഷത്തിലധികം ആളുകളാണ് ഇലക്ട്രോണിക്സ് മേഖലയിൽ ജോലി ചെയ്യുന്നത്.
മൊബൈൽ നിർമ്മാതാക്കളുടെ വ്യവസായ സംഘടനയായ ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക്സ് അസോസിയേഷന്റെ കണക്കനുസരിച്ച്, ഈ സാമ്പത്തിക വർഷാവസാനത്തോടെ രാജ്യത്തെ മൊബൈൽ ഫോൺ ഉൽപ്പാദനം 75 ബില്യൺ യുഎസ് ഡോളറിൽ (ഏകദേശം 6.76 ട്രില്യൺ രൂപ) എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിൽ 30 ബില്യൺ യുഎസ് ഡോളറിലധികം അല്ലെങ്കിൽ ഏകദേശം 2.7 ട്രില്യൺ രൂപ കയറ്റുമതി ഉൾപ്പെടുന്നു. 5.5 ട്രില്യൺ രൂപയുടെ മൊബൈൽ ഫോണുകൾ രാജ്യത്ത് ഉത്പാദിപ്പിക്കപ്പെട്ടു. 2024-25ൽ ഈ വിഭാഗത്തിൽ നിന്നുള്ള കയറ്റുമതി ഏകദേശം 2 ട്രില്യൺ രൂപയായിരുന്നു.
India’s electronics exports hit a record ₹4 trillion in 2025. Union Minister Ashwini Vaishnaw highlights the surge in iPhone exports and the upcoming semiconductor production in 2026.
