ഒരു വെബ്സൈറ്റ് ചെയ്യുന്ന എല്ലാ കാര്യങ്ങളും ഒരൊറ്റ വാട്സ്ആപ്പ് നമ്പർ വഴിചെയ്യാൻ സാധിക്കുമെങ്കിലോ? ചെറുകിട–ഇടത്തരം ബിസിനസുകൾക്ക് (SMEs) ഈ ആശയത്തെ യാഥാർഥ്യമാക്കി അവതരിപ്പിക്കുകയാണ് ഫോപ്സ് (FOAPS) എന്ന സ്റ്റാർട്ടപ്പ്. കമ്പനിയെക്കുറിച്ചും ഫോപ്സ് ഡയറക്ട് കൺസപ്റ്റിനെക്കുറിച്ചും ചാനൽ അയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് ഫോപ്സ് സഹസ്ഥാപകനും സിഒഓയുമായ പി.എ. അബ്ദുൽ സലാഹ്. റെസ്റ്റോറന്റുകളുടെ ഓർഡറുകൾ ഒരൊറ്റ ഡാഷ്ബോർഡിൽ മാനേജ് ചെയ്യാൻ സഹായിക്കുന്ന ‘ഓർഡർ മാനേജ്മെന്റ് സിസ്റ്റം’ ആയാണ് ഫോപ്സ് തുടക്കമിട്ടത്. പിന്നീട് ചെറുകിട–ഇടത്തരം ബിസിനസുകൾക്കായി ഡിജിറ്റൽ ഓർഡറുകളും വിൽപ്പനയും മാനേജ് ചെയ്യാനായി നിരവധി സാങ്കേതിക പരിഹാരങ്ങൾ വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പായി ഫോപ്സ് മാറി.

പുതുതലമുറ ഉപഭോക്താക്കൾ ഫോൺവിളിക്കുപകരം മെസേജിങ്ങിനാണ് മുൻഗണന നൽകുന്നത്. എന്നാൽ വാട്സ്ആപ്പ് വഴി വരുന്ന മെസേജുകൾക്ക് മാന്വലായി മറുപടി നൽകുന്നതിൽ താമസമുണ്ടാകാം. അതുവഴി പലപ്പോഴും കച്ചവടസാധ്യത നഷ്ടപ്പെടുന്നത് ചെറുകിട ബിസിനസുകൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഇതിന് പരിഹാരമായാണ് കമ്പനി ഫോപ്സ് ഡയറക്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
വാട്സ്ആപ്പിലൊരു ‘സ്റ്റോർ ഫ്രണ്ട്’
ഫോപ്സ് ഡയറക്ട് വഴി ബിസിനസുകൾക്ക് വാട്സ്ആപ്പിൽ തന്നെ ഒരു ഡിജിറ്റൽ സ്റ്റോർ ഫ്രണ്ട് തുറക്കാം. ഉൽപ്പന്നങ്ങൾ ലിസ്റ്റ് ചെയ്യാനും, കസ്റ്റമേർസിന് ഐറ്റംസ് കാർട്ടിൽ ചേർക്കാനും, പേയ്മെന്റ് നടത്താനും കഴിയും. ലഭിക്കുന്ന ഓർഡറുകൾ ബിസിനസിന്റെ ഓപ്പറേഷൻ സിസ്റ്റത്തിലേക്ക് നേരിട്ട്, സീംലെസായി ഇന്റഗ്രേറ്റ് ചെയ്യപ്പെടും. റെസ്റ്റോറന്റുകൾ, ബേക്കറികൾ, ഗ്രോസറി സ്റ്റോറുകൾ, മീറ്റ്–ഫിഷ് ഷോപ്പുകൾ, ഹോം ബേക്കേഴ്സ്, ഹോം ഷെഫുകൾ തുടങ്ങി വിവിധ ചെറുകിട–ഇടത്തരം ബിസിനസുകളെയാണ് ഈ സംവിധാനം പ്രധാനമായും ലക്ഷ്യമിടുന്നത്. റെസ്റ്റോറന്റുകളാണെങ്കിൽ അവിടെയുപയോഗിക്കുന്ന പോയിന്റ് ഓഫ് സെയിൽ (POS) സിസ്റ്റങ്ങളുമായി ഫോപ്സ് ഡയറക്ട് ഇന്റഗ്രേറ്റ് ചെയ്യും. അതുവഴി ഓർഡറുകളും സ്റ്റോക്കും ഒരിടത്ത് തന്നെ മാനേജ് ചെയ്യാൻ കഴിയും.
ഫോപ്സിന്റെ യാത്ര
റെസ്റ്റോറന്റുകൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാണ് ഫോപ്സ് തുടക്കമിട്ടത്. സൊമാറ്റോ, സ്വിഗ്ഗി, ഡൺസോ, ഫുഡ്പാണ്ട, ആമസോൺ റെസ്റ്റോറന്റ്‌സ് എന്നീ ആപ്പുകളിൽ നിന്നുള്ള ഓർഡറുകളും മെനുവും മറ്റും മാനേജ് ചെയ്യാനുള്ള ‘സോഫ്റ്റ്‌വേർ ആസ് എ സർവീസ്’ പ്ലാറ്റ്‌ഫോമായയായിരുന്നു മുന്നോട്ടുപോയത്. തുടക്കത്തിൽ ഫോപ്സ് റിസീവർ എന്ന ഉൽപ്പന്നത്തിലൂടെ വിവിധ ഫുഡ് അഗ്രഗേറ്റർ പ്ലാറ്റ്ഫോമുകളെ ഒരിടത്തേക്ക് കൊണ്ടുവരികയായിരുന്നു ലക്ഷ്യം. പിന്നീട് കേരള സ്റ്റാർട്ടപ്പ് മിഷനിൽ ഇൻക്യൂബേഷൻ നേടി, ബഹ്‌റൈൻ ആസ്ഥാനമായ ആക്സിലറേറ്റർ പ്രോഗ്രാമിലൂടെ ഗൾഫ് വിപണിയിലേക്കും കമ്പനി വ്യാപിച്ചു.
കസ്റ്റമർക്കും ബിസിനസിനും ഒരുപോലെ ലാഭം
കസ്റ്റമേർസിന് പ്രത്യേക ആപ്പ് ഡൗൺലോഡ് ചെയ്യുകയോ വെബ്സൈറ്റ് നിർമ്മിക്കുകയോ വേണ്ട. അവരുടെ കോൺടാക്ട്സിലുള്ള നമ്പറിലേക്ക് ‘Hi’ എന്നൊരു മെസേജ് അയച്ചാൽ മതി; അവിടെ നിന്ന് ഓർഡർ പ്ലേസ് ചെയ്യാം, സ്റ്റാറ്റസ് അപ്ഡേറ്റുകളും ലഭിക്കും.
ബിസിനസുകൾക്ക് 24 മണിക്കൂറും മാന്വവൽ റെസ്പോൺസ് ആവശ്യമില്ലാതെ ഓട്ടോമാറ്റിക്കായി കച്ചവടം നടത്താനാകും. തേർഡ് പാർട്ടി ഗ്രിഗേറ്റർ പ്ലാറ്റ്ഫോമുകളിലെ പോലെ വലിയ കമ്മീഷനുകളും ഇവിടെ ഇല്ല. പണം നേരിട്ട് ബിസിനസിന് തന്നെ ലഭിക്കും.
ഒരു ദിവസത്തിനുള്ളിൽ ലൈവ്
ഫോപ്സ് ഡയറക്ടിന്റെ മറ്റൊരു പ്രത്യേകത വേഗത്തിലുള്ള ഓൺബോർഡിംഗാണ്. വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അടിസ്ഥാന വിവരങ്ങൾ നൽകിയാൽ, ഫോപ്സ് ടീമിന്റെ സഹായത്തോടെ ഒരു ദിവസത്തിനുള്ളിൽ തന്നെ സ്റ്റോർ ലൈവ് ആക്കാൻ കഴിയും. പ്രോഡക്റ്റ് ഡീറ്റെയിൽസും ഫോട്ടോകളും നൽകിയാൽ കാറ്റലോഗ് തയ്യാറാക്കുന്നതും ടീം കൈകാര്യം ചെയ്യും. പിഓഎസ് സിസ്റ്റംസുമായി ഇന്റഗ്രേഷൻ ഉള്ളതിനാൽ മാന്വൽ എൻട്രിയുടെ ആവശ്യം വളരെ കുറവാണ്.
സബ്സ്ക്രിപ്ഷൻ മോഡൽ
ഫോപ്സ് ഫിക്സ്ഡ് സബ്സ്ക്രിപ്ഷൻ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. വിൽപ്പനയെ ആശ്രയിച്ചുള്ള കമ്മീഷൻ മോഡൽ ഇവിടെ ഇല്ല. പേയ്മെന്റ് ഗേറ്റ് വേ ചാർജുകളും ഡെലിവറി ചാർജുകളും ബന്ധപ്പെട്ട സേവനദാതാക്കൾ ഈടാക്കുന്ന നിരക്കുകൾ അനുസരിച്ചായിരിക്കും. ഡെലിവറി ചാർജ് കസ്റ്റമറോ ബിസിനസോ വഹിക്കണമോ എന്നത് ബിസിനസ്സുകൾക്ക് തീരുമാനിക്കാം.
ഭാവിയിലെ ഫോപ്സ്
ചെറുകിട–ഇടത്തരം ബിസിനസുകൾക്ക് എളുപ്പത്തിൽ സ്വീകരിക്കാവുന്ന ഡിജിറ്റൽ സൊല്യൂഷനുകളുടെ സ്യൂട്ട് വികസിപ്പിച്ചുവരികയാണ് കമ്പനി, ഫോപ്സ് ഡയറക്ട് അതിലെ പ്രധാന ഉൽപ്പന്നങ്ങളിലൊന്നാണ്. ചെറുകിട ബിസിനസുകളെ ഡിജിറ്റൽ ലോകത്തേക്ക് എളുപ്പത്തിൽ കൈപിടിച്ചുയർത്തുകയാണ് ഫോപ്സിന്റെ പ്രധാന ലക്ഷ്യം, ഭാവിയിലും ആ ലക്ഷ്യങ്ങളുമായി മുന്നോട്ടുപോകും.
ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 07941057575 എന്ന നമ്പറിലേക്ക് വിളിക്കാം. വെബ്സൈറ്റ് https://direct.foaps.co/
