തൊട്ടടുത്തുള്ള ബാങ്കിൽ പോയി നടത്തുന്ന ഏറ്റവും ചെറിയ ട്രാൻസാക്ഷൻ മുതൽ പല ബാങ്കുകളിലായിട്ട് ഓടി നടന്നു ചെയ്യേണ്ട ലോൺ ആപ്ലിക്കേഷൻ വരെ തൊട്ടടുത്തുള്ള പലരക്കടയിൽ കിട്ടുക എന്ന് പറഞ്ഞാൽ സംഭവം നൈസ് അല്ലേ? അത്തരമൊരു ആശയം ബ്രാൻഡാക്കി മാറ്റുകയാണ് ബാങ്ക് ഹബ്ബ് (BNKHUB Finserv Pvt. Ltd.) ചെയ്തത്. ബാങ്കിങ് സേവനങ്ങളെ കൂടുതൽ ജനകീയമാക്കുന്ന ഫിൻടെക് സ്റ്റാർട്ടപ്പാണിത്. പരമ്പരാഗത ബാങ്കിംഗ് സേവനങ്ങളെയും ഡിജിറ്റൽ നവീകരണങ്ങളെയും ബന്ധിപ്പിച്ച്, ഫിനാൻഷ്യൽ സർവീസുകൾ എല്ലാവരിലേക്കും എത്തിക്കുകയാണ് 2024ൽ സ്ഥാപിതമായ കമ്പനിയുടെ ലക്ഷ്യം. ബാങ്ക് ഹബ്ബിന്റെ വഴികളെക്കുറിച്ചും പ്രവർത്തനത്തെക്കുറിച്ചും ചാനൽഅയാം മൈ ബ്രാൻഡ് മൈ പ്രൈഡിൽ വിശദീകരിക്കുകയാണ് കമ്പനി ഫൗണ്ടർ-സിഇഒ അഭിലാഷ് ചന്ദ്രനും കോ-ഫൗണ്ടർ-സിഎഫ്ഒ നിമ്മി ജോണും.
റൂറൽ മേഖലകളിലെ ബാങ്കിങ് പ്രശ്നങ്ങളും അവയുടെ പരിഹാരവുമാണ് കമ്പനിയുടെ പ്രധാന മേഖല. ബാങ്കിലേക്ക് പോകേണ്ടതിനു പകരം, ബാങ്കിങ് സേവനങ്ങൾ ആളുകളിലേക്ക് നേരിട്ടെത്തിക്കുകയാണ് ബിഎൻകെഹബ്ബ് ചെയ്യുന്നത്. വീട്ടിലേക്കും, നാട്ടിലെ സർവീസ് പോയിന്റുകളിലേക്കുമെല്ലാം ഇത്തരത്തിൽ സേവനമെത്തിക്കുന്നു. ഈ ഫിസിക്കൽ + ഡിജിറ്റൽ (Phygital) മോഡലിലൂടെ, ലോൺ, ഇൻവെസ്റ്റ്മെന്റ്, ട്രാൻസാക്ഷൻ തുടങ്ങിയ എല്ലാ പ്രധാന ബാങ്കിങ് സേവനങ്ങളും ഒരിടത്തു ലഭ്യമാക്കുന്നുവെന്നതാണ് സവിശേഷത. പ്രദേശങ്ങള പോസ്റ്റൽ ഏരിയ പ്രകാരം തിരിച്ച് ആ പോസ്റ്റൽ ഏരിയയുടെ കീഴിൽ ഒരു ബാങ്കിന്റെ സർവീസ് പോയിന്റ് എങ്കിലും സ്റ്റാർട്ട് ചെയ്യു രീതിയാണിത്. ആ ബാങ്കിന് ആ സർവീസ് പോയിന്റ് വഴി പ്രദേശത്തെ ജനങ്ങൾക്കെല്ലാം ഇന്ത്യയിലുള്ള എല്ലാ ബാങ്കിന്റെ സർവീസസുകളും അവിടെ എത്തിക്കാം. അതും 24×7 പ്രവർത്തിക്കുന്നു. BNKHUBൽ ഉപഭോക്താക്കൾക്ക് ഒരു കേന്ദ്രത്തിൽ നിന്നും 20ഓളം ബാങ്കുകളുടെ ലോൺ ഓഫറുകളും, 15ഓളം ബാങ്കുകളുടെ ഇൻവെസ്റ്റ്മെന്റ് സേവനങ്ങളും, ട്രാൻസാക്ഷൻ സർവീസുകളും ലഭ്യമാണ്. ഇത് പൊതുവെ ഒരു “സൂപ്പർ ആപ്പ്” പോലെയാണ്. ബാങ്കുൾക്കും കസ്റ്റമേർസിനും ഇടയിലുള്ള ‘അക്ഷയ സെന്റർ’ എന്നാണ് അഭിലാഷ് ബാങ്ക് ഹബ്ബിനെ വിശേഷിപ്പിക്കുന്നത്. പത്താം തരം വിദ്യാഭ്യാസമുള്ള ആർക്കും ബാങ്ക് ഹബ്ബ് ഔട്ട്ലെറ്റ് സ്ഥാപിക്കുന്നതിനായി അവസരമുണ്ട്.

സ്റ്റാർട്ടപ്പിന്റെ തുടക്കം പ്രായോഗികമായ ബുദ്ധിമുട്ടുകൾകൊണ്ടായിരുന്നു. തുടക്കത്തിൽ ഒരു ചെറിയ കോ-വർകിംഗ് സ്പേസിലായിരുന്നു ആരംഭിച്ചത്. അഭിലാഷും നിമ്മിയും നേരിട്ടായിരുന്നു പ്രാരംഭ ഘട്ടത്തിൽ മാർക്കറ്റിങ്, സെയിൽസ്, റൂറൽ ഏരിയയിലെ ബിസിനസ്സുകാരെ പരിശീലിപ്പിച്ച് ബാങ്കിങ് സേവനങ്ങൾ എത്തിക്കുക തുടങ്ങിയവ ചെയ്തിരുന്നത്. തുടക്കത്തിൽ ചെറിയ ഫ്രാഞ്ചൈസി ഫീസ് ഉപയോഗിച്ച് പ്രവർത്തനം ആരംഭിക്കുകയും, പിന്നീട് സ്കേലിംഗ് വഴി വളരുകയും ചെയ്തു. നിലവിൽ കമ്പനിക്ക് 9 സംസ്ഥാനങ്ങളിലായി 10,000ഓളം ഔട്ട്ലെറ്റുകളാണ് ഉള്ളത്. കൊച്ചി, കോയമ്പത്തൂർ, മുംബൈ എന്നിവിടങ്ങളിൽ മൂന്ന് ഓഫീസുകളും പ്രവർത്തിക്കുന്നു.
ഇതെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 83048 47797 എന്ന നമ്പറിലേക്ക് വിളിക്കാം. വെബ്സൈറ്റ് www.bnkhub.in
Discover how BNKHUB is democratizing banking services in India. Founded by Abhilash Chandran and Nimmy John, this fintech startup provides loans, investments, and transactions through 10,000+ rural outlets.
