സാം ആൾട്ട്മാൻ പിന്തുണയുള്ള ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസ് (BCI) സ്റ്റാർട്ടപ്പായ മേർജ് ലാബ്സിൽ (Merge Labs) നിക്ഷേപം നടത്തിയതായി പ്രഖ്യാപിച്ച് ഓപ്പൺഎഐ. നിക്ഷേപത്തിന്റെ കൃത്യമായ തുക വെളിപ്പെടുത്തിയിട്ടില്ല. ടെക്ക്രഞ്ച് റിപ്പോർട്ട് പ്രകാരം, 850 മില്യൺ ഡോളർ മൂല്യനിർണയത്തോടെ നടന്ന 250 മില്യൺ ഡോളറിന്റെ സീഡ് റൗണ്ടിൽ പ്രധാന നിക്ഷേപകരിൽ ഒരാളാണ് ഓപ്പൺഎഐ.

മനുഷ്യ മസ്തിഷ്കത്തെയും കൃത്രിമ ബുദ്ധിയെയും സംയോജിപ്പിച്ച് മനുഷ്യ കഴിവുകളും അനുഭവങ്ങളും വികസിപ്പിക്കുന്നതാണ് മേർജ് ലാബ്സിന്റെ ദീർഘകാല ലക്ഷ്യം. ഉയർന്ന ബാൻഡ്വിഡ്ത്തിൽ പ്രവർത്തിക്കുന്നതും എഐയുമായി സംയോജിപ്പിക്കുന്നതുമായ ന്യൂജെൻ ബ്രെയിൻ–കമ്പ്യൂട്ടർ ഇന്റർഫേസുകൾ കമ്പനി വികസിപ്പിക്കുന്നു. തുടക്കത്തിൽ പരിക്കുകളോ രോഗങ്ങളോ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികൾക്ക് സഹായകരമായ ഉൽപ്പന്നങ്ങളാണ് ലക്ഷ്യമിടുന്നത്; പിന്നീട് പൊതുവായ മനുഷ്യ ശേഷി വർധനയിലേക്കും വ്യാപിപ്പിക്കും.
ഇലോൺ മസ്കിന്റെ ന്യൂറാലിങ്ക് ശസ്ത്രക്രിയയിലൂടെ തലച്ചോറിൽ ചിപ്പ് സ്ഥാപിക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി, മേർജ് ലാബ്സ് നോൺ-ഇൻവേസീവ് മാർഗങ്ങൾ ഉപയോഗിച്ച് സാങ്കേതികവിദ്യ വികസിപ്പിക്കുന്നു. ഇംപ്ലാന്റുകൾ ഒഴിവാക്കി അൾട്രാസൗണ്ട് പോലുള്ള സമീപനങ്ങൾ പരീക്ഷിക്കുന്നതോടൊപ്പം, മോളിക്യൂളുകൾ വഴി ന്യൂറോണുകളെ ബന്ധിപ്പിക്കുന്ന പുതിയ രീതികളിലേക്കും കമ്പനി നീങ്ങുന്നു. സുരക്ഷിതവും സ്വകാര്യത സംരക്ഷിക്കുന്നതുമായ, എല്ലാവർക്കും ലഭ്യമാകുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയാണെന്നും മേർജ് ലാബ്സ് വ്യക്തമാക്കി.
OpenAI joins the $250 million seed round for Merge Labs, a Sam Altman-backed BCI startup. Learn how Merge Labs aims to challenge Neuralink with AI-brain integration.
