പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപകർക്കുള്ള പരിധി പരിഷ്കരിക്കാൻ സർക്കാർ പദ്ധതിയിടുന്നതായി റിപ്പോർട്ട്. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പരിഷ്കാരങ്ങൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ പ്രാബല്യത്തിൽ വന്നേക്കാമെന്നും പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഇന്ത്യൻ പ്രതിരോധ മേഖലയിൽ നിക്ഷേപം നടത്തുന്ന വിദേശ സ്ഥാപനങ്ങൾക്കുള്ള മാനദണ്ഡങ്ങൾ സർക്കാർ പരിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ പരിഷ്ക്കരണങ്ങൾ പ്രകാരം, സർക്കാരിന്റെ അനുമതി ആവശ്യമില്ലാത്ത പ്രതിരോധ സ്ഥാപനങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ പരിധി നിലവിലെ 49% ൽ നിന്ന് 74% ആയി ഉയരും. നിലവിൽ, കമ്പനികൾ പുതിയ ലൈസൻസുകൾ തേടുമ്പോൾ മാത്രമേ വിദേശ നിക്ഷേപകർക്ക് ഓട്ടോമാറ്റിക് റൂട്ടിൽ 74% വരെ സ്വന്തമാക്കാൻ കഴിയൂ. 74% ന് മുകളിലുള്ള വിദേശ നിക്ഷേപത്തിന് ബാധകമായ വ്യവസ്ഥകൾ നീക്കം ചെയ്യുന്നതിനെക്കുറിച്ചും സർക്കാർ ചർച്ച ചെയ്യുന്നുണ്ട്-റിപ്പോർട്ടിൽ പറയുന്നു.
India is preparing to ease FDI norms in the defence sector, potentially raising the automatic route cap to 74% for all firms. The reforms aim to draw global manufacturers, eliminate ambiguous clauses, and boost indigenous production.
