ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) പുറത്തിറക്കിയ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റാങ്കിംഗിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനമായി ഗുജറാത്ത്. തുടർച്ചയായ അഞ്ചാം വർഷമാണ് സംസ്ഥാനത്തിന്റെ നേട്ടം. അരുണാചൽ പ്രദേശും ഗോവയും ‘ബെസ്റ്റ് പെർഫോമേഴ്സ്’ പട്ടികയിൽ ഇടം നേടി.

കർണാടക, പഞ്ചാബ്, തമിഴ്നാട്, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവയാണ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും. ആറ് പരിഷ്കരണ മേഖലകളിലും നയപരവും സ്ഥാപനപരവുമായ പിന്തുണ, ഭൗതികവും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും, ധനസഹായത്തിലേക്കുള്ള പ്രവേശനം, വിപണി ആക്സസും ബന്ധങ്ങളും, സംരംഭകർക്കുള്ള ശേഷി വർദ്ധിപ്പിക്കൽ, നവീകരണം നയിക്കുന്ന വളർച്ച എന്നിവ ഉൾപ്പെടുന്ന 19 പ്രവർത്തന പോയിന്റുകളിലുമാണ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും വിലയിരുത്തിയത്.
ഗുജറാത്ത് സർക്കാരിന്റെ വ്യാവസായിക നയത്തിന് കീഴിൽ 65 കോടി രൂപ ചിലവഴിച്ച് ഏകദേശം 430 സ്റ്റാർട്ടപ്പുകളെ പിന്തുണച്ചതായി ഗവൺമെന്റ് വക്താവ് ജിതു വാഘാനി പറഞ്ഞു. സംസ്ഥാനത്ത് 200 ലധികം ഇൻകുബേറ്ററുകളും 350ഓളം അടിസ്ഥാന സ്റ്റാർട്ടപ്പുകളുമുണ്ടെന്ന് വാഘാനി വ്യക്തമാക്കി. ഇത്തരം കാര്യങ്ങൾ സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ്പ് വളർച്ചയിൽ പ്രധാനമായി. ഇതിനുപുറമേ സ്റ്റുഡന്റ് സ്റ്റാർട്ടപ്പ് ആൻഡ് ഇന്നൊവേഷൻ പോളിസി 2.0 വികസിപ്പിക്കാനും പ്രധാന നഗരങ്ങളിൽ പുതിയ ഐ ഹബ് കേന്ദ്രങ്ങൾ സ്ഥാപിക്കാനും സംസ്ഥാനം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
Gujarat emerges as the ‘Best Performer’ in the DPIIT Startup Ecosystem Ranking for the 5th time. Explore the key reasons behind Gujarat’s success, including strong policy support, 200+ incubators, and specialized hubs like iHub.
