നെടുമ്പാശ്ശേരിയിലേക്ക് വിമാനയാത്രക്കായി തിരക്കേറിയ റോഡ്മാർഗം യാത്ര ചെയ്യേണ്ടി വരുന്ന ഏറെക്കാലത്തെ ബുദ്ധിമുട്ട് അധികം താമസിയാതെ ഒഴിവാകും. നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം 756 കോടി രൂപ ചെലവിൽ പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നു. അത്യാധുനിക സംവിധാനങ്ങളോടെ റെയിൽവേ സ്റ്റേഷൻ നിർമിക്കാൻ റെയിവേ കരാർ ക്ഷണിച്ചു ടെൻഡർ നടപടികൾക്ക് തുടക്കമായി.
756 കോടി രൂപയാണ് കരാറിന്റെ അടങ്കൽ തുക. വിമാനയാത്രക്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകുന്നതിന്റെ ആദ്യപടിയായാണ് കരാർ നടപടികളിലേക്ക് കടന്നത്.ഫെബ്രുവരി അഞ്ചാണ് കരാർ സമർപ്പിക്കാനുള്ള അവസാന തീയതി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

9 മാസമാണ് നിർമാണ കാലാവധി. കിഴക്കുവശത്ത് സ്റ്റേഷൻ മന്ദിരവും, ഇരുഭാഗത്തും 600 മീറ്റർ നീളമുള്ള പ്ലാറ്റ്ഫോമുകളും, കാൽനട മേൽപ്പാലവും, ലിഫ്റ്റ്, പാർക്കിംഗ് സൗകര്യങ്ങളും അടങ്ങുന്ന പദ്ധതിക്കാന് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയത്.
നിലവിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്കെത്താൻ എറണാകുളത്തു നിന്നും, തൃശ്ശൂരിൽ നിന്നും തീവണ്ടി യാത്രക്കാർക്ക് നീണ്ട യാത്രയാണ് നേരിടേണ്ടി വരുന്നത്. പുതിയ റെയിൽവേ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ യാത്രക്കാർക്ക് തിരക്കേറിയ ആലുവ അങ്കമാലി ദേശിയ പാത ഒഴിവാക്കി തീവണ്ടി മാർഗം നെടുമ്പാശ്ശേരിയിലിറങ്ങാം.
നെടുമ്പാശ്ശേരി വിമാനത്താവള റെയിൽവെ സ്റ്റേഷൻ നിർമാണം ഉടൻ ആരംഭിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വെെഷ്ണവ് മുൻകൈയെടുത്തു കഴിഞ്ഞ ഒക്ടോബറോടെ വേഗതയിലാക്കിയിരുന്നു. ഇതിനു പിന്നാലെ വിൻഡോ-ട്രെയിലിങ് ഇൻസ്പെക്ഷൻ നടത്തിയപ്പോൾ അശ്വിനി വെെഷ്ണവ്തന്നെ ഉദ്യോഗസ്ഥർക്ക് സ്റ്റേഷന്റെ സ്ഥാനവും മറ്റും കാണിച്ചുകൊടുത്തിരുന്നു. കേന്ദ്ര മന്ത്രി ജോർജ് കുര്യനും റെയിൽവെ മന്ത്രിക്ക് ഒപ്പം ഇൻസ്പെക്ഷനിൽ പങ്കെടുത്തിരുന്നു. എറണാകുളത്തു നിന്നും തൃശൂർ ഭാഗത്തു നിന്നും മെമു ട്രെയിനുകൾ അടക്കം വിമാനത്താവള യാത്രക്കാർക്കായി ആരംഭിക്കുമെന്നും അശ്വിനി വൈഷ്ണവ് നേരത്തെ ഉറപ്പു നൽകിയിരുന്നു
The tender process for the ₹756 crore Nedumbassery airport railway station has officially started. Union Minister Suresh Gopi’s office confirmed that the construction will be completed within 9 months, offering a seamless travel experience for air passengers.
