അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഇന്ത്യയിലെ പ്രധാന ഡെസ്റ്റിനേഷനായി തിരുവനന്തപുരം മാറുന്നതായി റിപ്പോർട്ട്. ഓൺലൈൻ ട്രാവൽ ഏജൻസിയായ അഗോഡ പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിംഗിലെ മാറ്റങ്ങൾ ട്രാക്ക് ചെയ്യുകയും യാത്രക്കാരുടെ താൽപ്പര്യത്തിൽ ഏറ്റവും കൂടുതൽ വർദ്ധന കാണുന്ന സ്ഥലങ്ങളെ തിരിച്ചറിയുകയും ചെയ്യുന്ന അഗോഡയുടെ വാർഷിക ന്യൂ ഹൊറൈസൺസ് റാങ്കിംഗിലാണ് തിരുവനന്തപുരം നേട്ടമുണ്ടാക്കിയത്.

Thiruvananthapuram Foreign Tourism Growth

അന്താരാഷ്ട്ര സഞ്ചാരികളുടെ താൽപ്പര്യത്തിൽ ഏറ്റവും ഉയർന്ന വളർച്ച രേഖപ്പെടുത്തിയ നഗരങ്ങളിലൊന്നായി തിരുവനന്തപുരം മാറിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. അഗോഡയുടെ റാങ്കിംഗ് പ്രകാരം തിരുവനന്തപുരം നഗരം 11 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി. 2024-ൽ 33ആം സ്ഥാനത്തായിരുന്ന തിരുവനന്തപുരം 2025-ൽ 22ആം സ്ഥാനത്തേക്ക് ഉയർന്നു. വിദേശ ബുക്കിംഗുകളിൽ രാജ്യത്തെ ഏറ്റവും വേഗതയേറിയ വളർച്ചയായി ഇത് മാറി.

താമസ ബുക്കിംഗ് ഡാറ്റ അടിസ്ഥാനമാക്കി എല്ലാ വർഷവും പ്രസിദ്ധീകരിക്കുന്ന റിപ്പോർട്ടാണ് അഗോഡയുടേത്. സാംസ്കാരിക സ്മാരകങ്ങൾ, ബീച്ചുകളും തീരദേശ കാഴ്ചകളും, പ്രകൃതി ഭംഗി, ഹെൽത്ത് ടൂറിസം തുടങ്ങിയവയാണ് തിരുവനന്തപുരത്തെ പ്രധാന ആകർഷണങ്ങൾ.

Thiruvananthapuram has emerged as the fastest-growing Indian destination for international tourists, climbing 11 spots in Agoda’s New Horizons ranking. Discover why the capital of Kerala is a global favorite.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version