എയർബസ് A320 വിമാനങ്ങളുടെ പൈലറ്റുമാർക്ക് അനുവദിച്ചിരുന്ന പുതിയ സുരക്ഷാ മാനദണ്ഡങ്ങളിലുള്ള ഫ്ലൈറ്റ് ഡ്യൂട്ടി ടൈം (FDTL) ചട്ടങ്ങളിൽ നിന്നുള്ള ഇൻഡിഗോയുടെ ഇളവ് ഫെബ്രുവരി 10ന് അവസാനിക്കും. പുതിയ ചട്ടങ്ങൾക്കിടയിൽ ദിനംപ്രതി 2000ത്തിലധികം വിമാന സർവീസുകൾ തുടരാനാകുമോ എന്ന് ഈ ആഴ്ച തന്നെ ഇൻഡിഗോ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (DGCA) അറിയിക്കുമെന്നാണ് റിപ്പോർട്ട്. പുതിയ ചട്ടങ്ങൾ കാരണം കൂടുതൽ പൈലറ്റുമാരെ ആവശ്യമായി വരുന്നതിനാൽ ഇൻഡിഗോയ്ക്ക് നിലവിലെ സർവീസ് തോത് നിലനിർത്താൻ കഴിയില്ലെങ്കിൽ, കഴിഞ്ഞ ഡിസംബറിൽ ഉണ്ടായ സർവീസ് അസ്ഥിരത ആവർത്തിക്കാതിരിക്കാൻ അധികൃതർ ഇടപെട്ട് സർവീസുകൾ കുറയ്ക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

കഴിഞ്ഞ ഡിസംബറിൽ ഇൻഡിഗോയുടെ വ്യാപകമായ വിമാന റദ്ദാക്കലുകളും വൈകലുകളും കാരണം യാത്രക്കാർ വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ഈ സംഭവത്തിൽ ഡിജിസിഎ ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഇളവ് അവസാനിക്കുന്ന സാഹചര്യത്തിൽ ഇൻഡിഗോയുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി കമ്പനിയുമായി പതിവായി യോഗങ്ങൾ നടക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. പൈലറ്റുമാരുടെ നിയമന പദ്ധതികളെക്കുറിച്ചും കമ്പനി ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്. ലഭ്യമായ പൈലറ്റുമാരുടെ എണ്ണം കണക്കിലെടുത്ത് എത്ര വിമാനങ്ങൾ സർവീസ് ചെയ്യാമെന്ന് പരിശോധിക്കുന്നതിനായി ഷെഡ്യൂളിംഗ് സോഫ്റ്റ്വെയർ ഉപയോഗിച്ച് ഇൻഡിഗോ ഡ്രൈ റൺ നടത്തിവരികയാണെന്നും വൃത്തങ്ങൾ വ്യക്തമാക്കി
IndiGo’s exemption from the new Flight Duty Time Limitations (FDTL) ends on February 10. The airline must clarify to the DGCA if it can sustain its 2,000+ daily flights with the required number of pilots to avoid massive cancellations and further penalties.
