ചാനൽ അയാം – മൈ ബ്രാൻഡ്, മൈ പ്രൈഡിൽ, മൂന്നു പതിറ്റാണ്ടിലേറെ നീണ്ട തന്റെ യാത്രാനുഭവങ്ങളും, ട്രാവൽ വ്യവസായത്തിന്റെ മാറുന്ന മുഖവും വിശദീകരിച്ച് ട്രാവൽ മാനേജ്മെന്റ് രംഗത്തെ പ്രമുഖരായ ‘ദി ട്രാവൽ കമ്പനി (TTC)’ സിഇഒ സജി കുര്യൻ. കണ്ടന്റ് അടിസ്ഥാനമാക്കിയുള്ള യാത്രാ രൂപകൽപ്പനയാണ് വിപണിയിലെ നിരവവധി ട്രാവൽ കമ്പനികൾക്കിടയിലും ടിടിസിയെ  വ്യത്യസ്തമാക്കുന്നതെന്ന് സജി കുര്യൻ പറയുന്നു. ചിലവ് മാത്രം നോക്കി യാത്ര തിരഞ്ഞെടുക്കുന്ന പ്രവണത ശരിയല്ല എന്നു പറയുന്ന അദ്ദേഹം “കുറഞ്ഞ പണത്തിന് കൂടുതൽ രാജ്യങ്ങൾ കണ്ടു എന്ന തൃപ്തി മാത്രം പോരാ; ശരിക്കും കാണേണ്ട സ്ഥലങ്ങൾ, അനുഭവിക്കേണ്ട സംസ്കാരം, യാത്രയുടെ മൂല്യം – ഇതാണ് പ്രധാനം” എന്ന് വിശദീകരണവും നൽകുന്നു.

The Travel Company TTC Saji Kurian

ഏറ്റവും അടിസ്ഥാന നിലയിൽ നിന്നാണ് സജി കുര്യൻ യാത്രാ മേഖലയിലെ തന്റെ കരിയർ ആരംഭിച്ചത്. 1990കളിൽ ട്രെയിനിയായി കരിയർ തുടങ്ങിയ അദ്ദേഹം, പ്രമുഖ ട്രാവൽ കമ്പനികളിൽ സീനിയർ സ്ഥാനങ്ങളിൽ പ്രവർത്തിച്ചു. 2013ലാണ് സ്വന്തം സംരംഭമായ TTC – The Travel Company ആരംഭിച്ചത്. യാത്രയോടുള്ള അഭിനിവേശമാണ് തന്നെ ഈ രംഗത്തേക്ക് നയിച്ചതെന്ന് അദ്ദേഹം പറയുന്നു. ആദ്യ ശമ്പളം 1,200 രൂപയായിരുന്ന കാലത്ത് നിന്ന്, 2013ൽ രണ്ട് ലക്ഷം രൂപ ശമ്പളത്തിൽ ജോലി അവസാനിപ്പിച്ച കരിയർ യാത്രയാണ് അദ്ദേഹത്തിന്റേത്. പിന്നീട് കരിയറും കടന്ന് സ്വന്തം സംരംഭം ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, സമർപ്പണത്തിന്റെ ഉദാഹരണമാണ്.

33 വർഷത്തെ പ്രവർത്തനകാലയളവിൽ 75ൽ അധികം രാജ്യങ്ങൾ സന്ദർശിച്ച സജി കുര്യന്റെ അനുഭവസമ്പത്ത് തന്നെയാണ് ടിടിസിയുടെ ടൂർ പ്രോഗ്രാമുകളുടെ അടിസ്ഥാനം. യൂറോപ്പ്, അമേരിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, കൊറിയ, ചൈന തുടങ്ങി ലോകത്തിന്റെ എല്ലാ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും അദ്ദേഹം നേരിട്ട് കണ്ടറിഞ്ഞ ഇടങ്ങളാണ്. “യാത്രയ്ക്ക് ഒരിക്കലും അവസാനമില്ല” എന്ന തന്റെ മുൻ മേലധികാരിയുടെ വാക്കുകളാണ് ഇക്കാര്യത്തിൽ ഇന്നും തന്റെ പ്രചോദനമെന്ന് സജി കുര്യൻ പറയുന്നു. ഇന്ന് ടിടിസി 100ൽ അധികം രാജ്യങ്ങളിലേക്കുള്ള ടൂർ പാക്കേജുകൾ കൈകാര്യം ചെയ്യുന്ന പ്രമുഖ ട്രാവൽ മാനേജ്മെന്റ് കമ്പനിയായി വളർന്നു.

കൊച്ചി ആസ്ഥാനമായുള്ള സ്ഥാപനം ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ എന്നിവയിക്കു പുറമേ യുഎസ്എ, യുകെ, യൂറോപ്പ്, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലേക്കുള്ള ഓവർസീസ് പാക്കേജുകളിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇതിനുപുറമേ ഡിവോഷണൽ ഇടങ്ങളിലേക്കുള്ള ഹോളിലാൻഡ് പാക്കേജുകളും പ്രധാനമാണ്. യൂറോപ്പ് ടൂറാണ് ടിടിസിയുടെ പ്രീമിയം പാക്കേജുകളിൽ ഒന്ന്. യൂറോപ്പിലെ തന്നെ നിരവധി ഡെസ്റ്റിനേഷനുകളിലേക്ക് ബജറ്റ് പാക്കേജുകളും ടിടിസി ഒരുക്കുന്നുണ്ട്. ഇടത്തരം ബജറ്റിലുള്ള കസ്റ്റമൈസ്ഡ് പാക്കേജുകളും കമ്പനി രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഭക്ഷണം, താമസം, സൈറ്റ് സീയിംഗ് എന്നിവയുടെ നിലവാരത്തിൽ വരുന്ന വ്യത്യാസങ്ങളാണ് പാക്കേജുകളുടെ വില നിർണയിക്കുന്നതെന്ന് സജി കുര്യൻ വിശദീകരിച്ചു. യൂറോപ്പിന് പുറമേ, ചൈനയാണ് ടിടിസിയുടെ മറ്റൊരു ട്രെൻഡിംഗ് ഡെസ്റ്റിനേഷൻ. ബെയ്ജിംഗ്–ഷാങ്ഹായ് ഹൈസ്പീഡ് ട്രെയിൻ യാത്ര ഉൾപ്പെടുന്ന പാക്കേജുകൾ, ചൈനയുടെ അതിവേഗ വികസനത്തിന്റെ നേർചിത്രം നൽകുന്നതാണെന്ന് അദ്ദേഹം പറയുന്നു. അർമേനിയ–ജോർജ്ജിയ–അസർബൈജാൻ ട്രയാംഗിൾ, ജപ്പാൻ–കൊറിയ, സിംഗപ്പൂർ–മലേഷ്യ, തായ്‌ലൻഡ്, ദുബായ്, ഭൂട്ടാൻ, റഷ്യ എന്നിവയും ടിടിസിയുടെ പ്രധാന ഡെസ്റ്റിനേഷനുകളാണ്.

യാത്രികർക്ക് വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ചുള്ള യാത്രകൾ രൂപകൽപ്പന ചെയ്ത് ഓർമകളായി മാറുന്ന അനുഭവങ്ങൾ നൽകുകയാണ് ടിടിസിയുടെ ദൗത്യമെന്ന് അദ്ദേഹം കരുതുന്നു. സുരക്ഷ, വിശ്വാസ്യത, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്കാണ് കമ്പനി ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത്. അവധിയാത്രകൾ, തീർത്ഥാടന യാത്രകൾ, ഹോട്ടൽ റിസർവേഷൻ, വിസ–പാസ്‌പോർട്ട് സേവനങ്ങൾ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ എന്നിങ്ങനെ സമഗ്ര സേവനങ്ങളാണ് ടടിസി നൽകുന്നത്. “യാത്ര ആഢംബരമല്ല, ശരിയായി ചെയ്താൽ അത് ജീവിതത്തെ സമ്പന്നമാക്കുന്ന അനുഭവമാണ്” എന്നു വിശ്വസിക്കുന്ന സജി കുര്യന്റെ ഈ വാക്കുകളിൽ തന്നെയാണ് ടിടിസിയുടെയുടെ ദർശനവും, മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട യാത്രയുടെ സാരവും നിലനിൽക്കുന്നത്.

യാത്രകൾ സംബന്ധിച്ച വിവരങ്ങൾക്കായി +91 97478 37800 , +91 97471 04399 എന്നീ നമ്പറിൽ വിളിക്കാം. വെബ്സൈറ്റ് www.ttcglobe.com ഇമെയിൽ-info@ttcglobe.com

Discover the journey of Saji Kurian, CEO of The Travel Company (TTC). With 33 years of expertise and 75+ countries visited, TTC offers premium customized tours to Europe, China, USA, and more, focusing on quality experiences over low-cost deals

Share.
Leave A Reply

Exit mobile version