ആഫ്രിക്കയിലേയും യൂറോപ്പിലേയും രാജ്യങ്ങൾക്ക് സൈനിക ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ചർച്ചകളുമായി ടാറ്റാ ഗ്രൂപ്പ്. ടാറ്റ സൺസിന്റെ പ്രതിരോധ വിഭാഗം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആയുധ നിർമാണ മേഖല ശക്തിപ്പെടുത്തുകയും പ്രതിരോധ കയറ്റുമതി വർധിപ്പിക്കുകയും ചെയ്യാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ ഭാഗമായാണ് രാജ്യത്തെ ഏറ്റവും വലിയ വ്യവസായ കൂട്ടായ്മയായ ടാറ്റാ ഗ്രൂപ്പ് വിദേശ വിപണികളിലേക്ക് നീങ്ങുന്നത്.
ഡിഫൻസ് രംഗത്ത് അടക്കം ഇറക്കുമതികളുടെ ആശ്രയം കുറച്ച് കയറ്റുമതി വർധിപ്പിക്കുന്നതിലൂടെ ‘സ്വയംപര്യാപ്ത ഇന്ത്യ’ നിർമിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് നീക്കം. കഴിഞ്ഞ സെപ്റ്റംബറിൽ, മൊറോക്കോ സർക്കാരിന് ഏകദേശം 150 വീൽഡ് ആർമേഡ് പ്ലാറ്റ്ഫോം വാഹനങ്ങൾ നിർമിക്കുന്നതിനായി കാസാബ്ലാങ്കയ്ക്ക് സമീപം ടാറ്റ ഫാക്ടറി ആരംഭിച്ചിരുന്നു. ഒരു സ്വകാര്യ ഇന്ത്യൻ കമ്പനി വിദേശത്ത് പ്രവർത്തിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യ പ്രതിരോധ നിർമാണ യൂണിറ്റാണിത്.
ആർട്ടില്ലറി മുതൽ യുദ്ധവും ലോജിസ്റ്റിക്സും ഉൾപ്പെടുന്ന വാഹനങ്ങൾ വരെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമിക്കുന്നുണ്ടെന്ന് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ചീഫ് എക്സിക്യൂട്ടീവ് ആൻഡ് മാനേജിംഗ് ഡയറക്ടർ സുകരൺ സിംഗ് പറഞ്ഞു. എല്ലാ പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ വിദേശ രാജ്യങ്ങൾക്കു മുന്നിൽ നിർദേശിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.
Tata Advanced Systems Limited, TASL, Indian Defence Exports, Wheeled Armoured Platform, WhAP 8×8, Morocco Defence Plant, Military Hardware Export, Sukaran Singh, Atmanirbhar Bharat Defence, Tactical Vehicles, Artillery Systems, Casablanca Defence Factory, India Morocco Strategic Ties.
