Close Menu
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
CHANGE LANGUAGE
What's Hot

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026

സൈറൺ മുഴക്കി പായുന്ന ജീവന്റെ കാവലാൾ.

14 February 2026

റിലയൻസിന് വെനസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ്

14 February 2026
Facebook X (Twitter) Instagram
  • About Us
  • I am Startup Studio
  • I am an Entrepreneur
  • She Power
  • I AM NOW AI
Facebook X (Twitter) Instagram YouTube Pinterest LinkedIn
ChanneliamChanneliam
  • Home
  • Top Startups
  • Shepreneur
  • My Brand My Pride
  • Wellness Editor
  • Middle East
  • ChannelIAM Fact Check
  • Career
    • Internship
    • Job
  • More
    • Remembering Ratan Tata
    • Startups
    • Classifieds
    • Entrepreneur
    • Investors
    • MSME
    • Technology
      • Auto
      • EV
      • Gadgets
    • Funding
    • Updates
    • Movies
    • Travel
    • Events
    • Featured
    • Editor’s Pick
    • Discover and Recover
    • STUDENT ENTREPRENEUR
Change Language
ChanneliamChanneliam
Change Language
Home » അദാനിയുടെ ഭാവി?
EDITORIAL INSIGHTS

അദാനിയുടെ ഭാവി?

1980-കളുടെ ഇന്ത്യയിൽ ഒരു സർവ്വകലാശാല ഉണ്ടായിരുന്നു. ജീവിതമെന്ന അധ്യായം മനസ്സിലാക്കി, ആർക്കും വിജയത്തിന്റെ ബിരുദമെടുക്കാൻ സഹായിക്കുന്ന ഒരു യൂണിവേഴ്സിറ്റി. അവിടെ അഡ്മിഷന്, യോഗ്യത - ചങ്കിലെ ഉറപ്പ് മാത്രം. എന്തെങ്കിലുമൊക്കെ ആകണമെന്ന ആ തീ കണ്ണിലുള്ള പലരും, ആ സർവ്വകലാശാലയിൽ നിന്ന് ഉന്നത ബിരുദമെടുത്തവരാണ്, ചിലരാകട്ടെ, ബിരുദാനന്തര ബിരുദവും. ആ സർവ്വകലാശാലയുടെ പേരാണ് ബോംബെ മഹാനഗരം! സിലബസ്സുകളില്ലാത്ത ഒരു പാഠശാല. ഔപചാരികമായ വിദ്യാഭ്യാസ യോഗ്യതകളൊന്നുമില്ലാതെ ബോംബെയുടെ മടിത്തട്ടിൽ തീവണ്ടി ഇറങ്ങുമ്പോ, ആരെങ്കിലും കരുതിയോ, അപരിചിതത്വത്തിന്റെ കനം തൂങ്ങുന്ന കണ്ണുമായി, ആ നഗരത്തിന്റെ തെരുവിൽ, ഏകാകിയായി നടന്ന ആ കൗമാരക്കാരൻ ഒരുനാൾ, ഇന്ത്യൻ ബിസിനസ്സ് എക്കോസിസ്റ്റത്തെ നിയന്ത്രിക്കുന്ന കപ്പിത്താനാകുമെന്ന്? ബോംബെ നഗരമെന്ന സർവ്വകലാശാലയിൽ നിന്ന് ബിസിനസ്സിന്റെ ഡോക്ടറേറ്റ് നേടുമെന്ന്..ആ പതിനാറുകാരന്റെ പേരായിരുന്നു ഗൗതം! മുഴുവൻ പേര് ഗൗതം ശാന്തിലാൽ അദാനി! ആധുനിക സംരംഭക ഇന്ത്യ കണ്ട ഏറ്റവും നിർഭയനായ പോരാളി. 18 ലക്ഷം കോടി മാർക്കറ്റ് ക്യാപിറ്റലൈസേഷനുള്ള അദാനി ഗ്രൂപ്പിന്റെ നായകൻ. ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നൻ. ഗൗതം അദാനി.
Nisha KrishnanBy Nisha Krishnan24 January 20263 Mins Read
Facebook Twitter Pinterest LinkedIn Email Telegram WhatsApp
Share
Facebook Twitter LinkedIn Pinterest Email Telegram WhatsApp

അദാനി പറയുന്നു- മുന്ദ്ര പോർട്ട് ബിൽഡ് ചെയ്യാനുള്ള ബിഡ്ഡിൽ പങ്കെടുക്കാൻ തീരുമാനിച്ചപ്പോൾ പലരും കരുതി തനിക്ക് വട്ടാണെന്ന്.  ആളുകൾ കളിയാക്കിയതും വിലക്കിയതും തനിക്ക് ജീവിതത്തിൽ കൺസ്ട്രക്ഷൻ പ്രൊജക്റ്റുകൾ പോയിട്ട് ഒരു കല്ലുപോലും ഇട്ട പരിചയമില്ലാത്തതിനാലല്ല, തെരഞ്ഞെടുത്തത് മുന്ദ്ര ആയതുകൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ചതുപ്പ് നിലമായ മുന്ദ്ര തെരഞ്ഞെടുത്തത് കൊണ്ട്! ആ പ്രൊജക്റ്റിനായി ഫണ്ട് ചോദിച്ചപ്പോൾ ബാങ്കുകൾ ചിരിച്ചു. വെള്ളത്തിന് അടിയിൽ കിടക്കുന്ന ഒരു ചതുപ്പിന് ഞങ്ങൾ പൈസ മുടക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ എന്നായിരുന്നു ചോദ്യം. ഗൗതം അദാനി പറയുന്നു, ബാങ്കുകൾ പറഞ്ഞത് ശരിയായിരുന്നു, മുന്ദ്രയിലേക്ക് ഒരു റോഡ് പോലുമില്ല, അവിടേക്ക് എത്തിപ്പെടാൻ ആകില്ല, ചതുപ്പിലേക്ക് എങ്ങനെ എത്താൻ? അവിടെ എത്തിയാലെല്ലേ കൺസ്ട്രക്ഷന്റെ കാര്യം ആലോചിക്കാനെങ്കിലും  പറ്റൂ? അവിടെ തനിക്ക് വലിയ പാഠം പഠിക്കാനായി എന്ന് അദാനി പറയും- conviction over caution! ധാരണകളേയും മുന്നറിയിപ്പുകളേയും മറികടക്കാൻ കഴിയുന്ന അചഞ്ചലമായ ആത്മവിശ്വാസത്തിന്റെ ബലം! അവിടെ അദാനി പറയുന്ന ഒരു കാര്യമുണ്ട്- ഞാൻ ബാങ്കുകളോട് ചോദിച്ചത് ഒരു ചതുപ്പ് നിലം വികസിപ്പിക്കാനുള്ള ലോൺ അല്ല! ആരും അന്വേഷിക്കാതിരുന്ന, ശ്രമിക്കാതിരുന്ന, കാണാതിരുന്ന  വലിയ അവസരത്തെ ഉപയോഗപ്പെടുത്താനുള്ള പിന്തുണയാണ് ചോദിച്ചത്. അതാണ് ഗൗതം അദാനി. ഭൂപടത്തിലെ വഴികൾ നിങ്ങളെ എത്തിക്കുക, ചിലർ അതിനകം എത്തപ്പെട്ട ഡെസ്റ്റിനേഷനുകൾ മാത്രം ആയിരിക്കും. പുതിയ ഡെസ്റ്റിനേഷുകളിൽ എത്താൻ നിങ്ങൾ വഴി വെട്ടണം, അതിന് വേണ്ടത് ആഴത്തിലുള്ള ആത്മവിശ്വാസത്തിന്റെ ദിശാ സൂചികകൾ മാത്രമാണ്. അത് അവസരങ്ങളിലേക്ക് വഴികാട്ടും- എന്റെ ആത്മവിശ്വാസമാണ് മുന്ദ്രയിലേക്ക് എന്നെ എത്തിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ആ ചതുപ്പുനിലം ഇന്ന് ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്സ്യൽ  തുറമുഖമായിരിക്കുന്നു. രാജ്യത്തെ തുറമുഖ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ മുന്ദ്ര! അത് യാഥാർത്ഥ്യമാക്കിയ സാക്ഷാൽ അദാനി.

പോർട്ടിൽ നിന്ന് ലോജിസ്റ്റിക്സിലേക്ക്- ലോജിസ്റ്റ്കിസിൽ നിന്ന് ഊർജ്ജ മേഖലയിലേക്ക്- ഊർജ്ജ രംഗത്ത് നിന്ന് ട്രാൻസ്മിഷനിലേക്ക്- ട്രാൻസ്മിഷനിൽ നിന്ന് റിന്യൂവബിൾ എനർജിയിലേക്ക്.- അവിടെ നിന്ന് എയർപോർട്ടുകളിലേക്കും ഡാറ്റാ ഇൻഫ്രാസ്ട്രക്ചറിലേക്കും, പ്രതിരോധ നിർമ്മാണത്തിലേക്കും. അദാനി വളരുന്ന വഴി കണ്ടാൽ അറിയാം ഭാവി സാധ്യതകൾ എന്താണെന്ന്..2000-ത്തിൽ തെർമൽ പവറിലേക്ക് കടന്ന അദാനി ഗ്രൂപ്പ് 2015-ൽ അദാനി ഗ്രീൻ എനർജി രൂപീകരിച്ചു. ഇന്ന് ഇൻസ്റ്റോൾഡ് കപ്പാസിറ്റി നോക്കിയാൽ, ലോകത്തെ ഏറ്റവും വലിയ കമ്പനിയാണ് അദാനി ഗ്രീൻ എനർജി. 2030-ൽ 45 ഗിഗാവാട്ടാണ് ലക്ഷ്യമിടുന്നത്. ഇന്ത്യൻ നഗരങ്ങളിലെ ദശലക്ഷക്കണക്കിന് വീടുകളെ വൈദ്യുതീകരിക്കാൻ ശേഷിയുള്ള 45 ഗിഗാവാട്ട്.

ഈ വളർച്ച, പൂവിരച്ച പാതയിലൂടെ നടന്നല്ല അദാനിയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും നേടിയത്. ഇന്ത്യയുടെ ഇൻഫ്രാസ്ട്രക്ചർ ബിൽഡറായി മുന്നിൽ നിൽക്കുമ്പോൾ ഏറ്റുവാങ്ങേണ്ട എല്ലാ ശത്രുതയും അദാനിക്കും അദ്ദേഹത്തിന്റെ കമ്പനിക്കും നേരിടേണ്ടി വന്നു. ഇന്ത്യയ്ക്ക് അകത്തുനിന്നും പുറത്തു നിന്നും. കാരണം, അയാൾ അചഞ്ചലമായ ഒരു ലക്ഷ്യത്തിനൊപ്പമാണെന്നും ബിസിനസ്സിൽ തോൽപ്പിക്കാനാകില്ലെന്നും മനസ്സിലായിട്ടുണ്ട് പലർക്കും. മുന്നോട്ട് പോകാനാഗ്രഹിച്ചവരൊക്കെ അദാനിയെ ഒപ്പം കൂട്ടി. അതിന്റെ പ്രതിഫലനമായിരുന്നു, അദാനി ഗ്രൂപ്പിലെ മേജർ ഇൻവെസ്റ്റ്മെന്റ് പാർട്ണറാണ് അബുദാബി International Holding Company വന്നത്. പ്രത്യേകിച്ച് അദാനിയുടെ ഗ്രീൻ എനർജിയിൽ. സൗദി ആരാംകോ- അദാനിയിൽ നിക്ഷേപിക്കാനുള്ള ചർച്ചകൾ സജീവമായി നടക്കുന്നു. അമേരിക്കയിലെ GQG Partners, Athene Insurance, ഫ്രാൻസിലെ TotalEnergies ലോകത്തെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളായ DBS Bank, DZ Bank, Rabobank, Bank Sinopac എന്നിവരൊക്കെ അദാനിയിലെ നിക്ഷേപകരോ ഫണ്ടേഴ്സോ ആണ്. അവരൊക്കെ ഗൗതം അദാനിയിലെ സാധ്യത കണ്ടു. അതേസമയം, രാജ്യത്തെ ലക്ഷ്യമിട്ടവരൊക്കെ അദാനിയെ ആക്രമിക്കാൻ തക്കം പാർത്തു. 2023-ൽ അമേരിക്കയിലെ ഹിൻഡൻബർഗ് റിസർച്ച് ഗുരുതരമായ സാമ്പത്തിക ആരോപണം ഉന്നയിച്ചു. 2024-ൽ  US Department of Justice കോഴ ആരോപണം ഉയർത്തി. ഹിഡൻബർഗിന്റെ ആരോപണം, ഇന്ത്യയുടെ മാർക്കറ്റ് റെഗുലേറ്ററി സ്ഥാപനമായ SEBI, അന്വേഷണം നടത്തി തള്ളിക്കളഞ്ഞു. ഈ ആക്രമണങ്ങൾ പുറത്ത് നിന്നായിരുന്നുവെങ്കിൽ രാജ്യത്തിനകത്ത് നിന്നും അദാനി ആക്ഷേപങ്ങൾ നേരിട്ടു. രാഷ്ട്രീയമായ ബന്ധങ്ങളുടെ പേരിലായിരുന്നു അത്. രാജ്യത്തിന്റെ ഇൻഫ്രയിലും പ്രതിരോധത്തിലും ശക്തനായ പങ്കാളിയായി മാറുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന കൊതിക്കെറുവുകൾ. ഇവിടെ ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കണം. കേരളത്തിലായാലും, ഇന്ത്യയിലായാലും ലോകത്തെവിടെ ആയാലും, നാടിന്റെ വളർച്ചയ്ക്ക് ശക്തമായ പിന്തുണ കൊടുക്കാൻ കെൽപ്പും പ്രാപ്തിയുമുള്ള സംരംഭകർക്ക് ഒപ്പം സർക്കാർ ഉണ്ടാകും. ഉണ്ടാകണം.

Gautam Adani’s journey with the Mundra Port exemplifies vision, conviction, and bold risk-taking. Initially doubted by many, he pursued the development of India’s largest salt marsh into a major commercial port, overcoming skepticism from banks and observers. His approach emphasized “conviction over caution,” leveraging opportunities that others ignored while navigating significant challenges in infrastructure, logistics, and energy. Under his leadership, the Adani Group expanded into power, green energy, transmission, airports, defense, and data infrastructure, becoming a global leader. Despite facing both domestic and international scrutiny, Adani’s persistence, strategic partnerships, and focus on long-term growth have transformed his ventures into cornerstone projects that contribute to India’s economic and industrial advancement. 

adani group banner business business success channeliam commercial ports energy transmission Gautam Adani global investments green energy India India infrastructure Indian entrepreneurs infrastructure development Logistics MOST VIEWED Mundra port power projects Renewable energy strategic vision
Share. Facebook Twitter Pinterest LinkedIn Email Telegram WhatsApp
Nisha Krishnan
  • Website
  • Facebook

Her initiative ShePower is the brainchild of Nisha Krishnan, a journalist who founded channeliam.com. She Power 1.0 and 2.0 were implemented by Nisha as a result of a grant she received from the American State Department in 2020 and 2021. The project was designed to empower women entrepreneurs, startups, and women in technology. The grant was awarded to Ms. Krishnan following her participation in the Alumni Thematic International Exchange Seminar (TIES) held in Almaty, Kazakhstan. In addition to workshops, training, summits, and hackathons, the project included various programs for women in India.

Related Posts

എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?

14 February 2026

സൈറൺ മുഴക്കി പായുന്ന ജീവന്റെ കാവലാൾ.

14 February 2026

റിലയൻസിന് വെനസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ്

14 February 2026

‘ഫാർമർ ടു പ്ലേറ്റ്’ പദ്ധതിയുമായി കൊച്ചി എയർപോർട്ടും ഇന്ത്യ പോസ്റ്റും

14 February 2026
Add A Comment

Comments are closed.

  • Facebook
  • Twitter
  • Instagram
  • YouTube
  • LinkedIn
Contact Channel Iam
Recent Posts
  • എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?
  • സൈറൺ മുഴക്കി പായുന്ന ജീവന്റെ കാവലാൾ.
  • റിലയൻസിന് വെനസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ്
  • ‘ഫാർമർ ടു പ്ലേറ്റ്’ പദ്ധതിയുമായി കൊച്ചി എയർപോർട്ടും ഇന്ത്യ പോസ്റ്റും
  • ഇന്ത്യയിൽ 200 കോടി നിക്ഷേപത്തിന് ജർമൻ പൗൾട്രി കമ്പനി

Your Dream Plot Awaits!

23 January 2024

1.75 Acres for Sale in Varappuzha

18 January 2024

Invest Wisely: Prime Commercial Land in Edapally

3 January 2024

A British plantation in Nelliampathi is up for sale!

4 December 2023
About Us
About Us

The first exclusive digital video media platform for startups and future business leaders, Channel I’M, the brainchild of Mrs. Nisha Krishan, unveils the first glimpse of how Indian startups think/create/market futuristic products and services.

Subscribe to Updates

Get the latest news from Channel I Am!

Updates
  • എന്തിനിപ്പോൾ 114 റഫാൽ വാങ്ങുന്നു?
  • സൈറൺ മുഴക്കി പായുന്ന ജീവന്റെ കാവലാൾ.
  • റിലയൻസിന് വെനസ്വേലൻ എണ്ണയ്ക്കുള്ള യുഎസ് ലൈസൻസ്
  • ‘ഫാർമർ ടു പ്ലേറ്റ്’ പദ്ധതിയുമായി കൊച്ചി എയർപോർട്ടും ഇന്ത്യ പോസ്റ്റും
  • ഇന്ത്യയിൽ 200 കോടി നിക്ഷേപത്തിന് ജർമൻ പൗൾട്രി കമ്പനി
Facebook YouTube X (Twitter) Instagram LinkedIn SoundCloud RSS
  • Home
  • About Us
  • Promotions
  • Contact
  • Career
© 2026 Likes and Shares Pvt Ltd. Powered By I2E Harmony Pvt Ltd.

Type above and press Enter to search. Press Esc to cancel.

Change Language
English
Hindi
Tamil
Change Language
English
Hindi
Tamil